മുളങ്കുന്നത്തുകാവ്•കെ.എസ്.ആര്.ടി.എസി ബസിന്റെ മാതൃകയില്‍ സ്കൂളില്‍ ശുചിമുറി നിര്‍മ്മിച്ചതിനെതിരെ പ്രതിഷേധവുമായി ആനവണ്ടി പ്രേമികള്‍. മുണ്ടത്തിക്കോട് രാജഗിരി എല്‍.പി സ്കൂളിലാണ് കെ.എസ്.ആര്.ടി.സി ബസിന്റെ മാതൃകയില്‍ ശുചിമുറി നിര്‍മ്മിച്ചത്. ഇതിന്റെ ചിത്രവും വാര്‍ത്തയും പുറത്തുവന്നതോടെയാണ് കെ.എസ്.ആര്.ടി.സി പ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്കൂളുമായി ബന്ധപ്പെട്ടെങ്കിലും തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല, തങ്ങളോട് ഒന്നും ചോദിക്കണ്ട എന്ന നിലപാടാണ് അധ്യാപകര്‍ സ്വീകരിച്ചതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പി.ടി.എയ്ക്കും പൊതുപ്രവര്ത്തകര്ക്കുമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും അധ്യാപകര്‍ പറഞ്ഞു.
ജില്ല നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു ശുചിമുറിയുടെ നിര്‍മാണ ചുമതല. പി.കെ.ബിജു എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നുള്ള മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് ശുചിമുറിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
Post Your Comments