കൊട്ടാരക്കര: സോളാര്‍ കേസില്‍ വീണ്ടും വഴിത്തിരിവ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ കെ.ബി. ഗണേശ് കുമാറും സരിതയും മറ്റും ചേര്‍ന്ന് ഗൂഢാലോചന നടത്തി കത്ത് വ്യാജമായി സൃഷ്ടിച്ചെന്ന ഹര്ജിയില് അന്വേഷണത്തിന് കോടതിയുടെ ഉത്തരവ്. ഗണേശ് കുമാറിന്റെയും സരിതയുടെയും ഇക്കാലത്തെ ഫോണ്‍കോളുകളുടെ വിശദാംശങ്ങളും ടവര്‍ ലൊക്കേഷനും ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഈ കേ്സ് വീണ്ടും സജീവമാവുകയാണ്.
ഗണേശിനെതിരെ സോളാര്‍ കേസില്‍ ഉള്ള ഏക കേസാണ് ഇത്. സോളാര്‍ കത്ത് വ്യാജമാണെന്നായിരുന്നു സുധീര്‍ ജേക്കബിന്റെ ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. ഈ ഹര്‍ജിയുടെ വിചാരണയ്ക്കിടയിൽ 2016 ജൂണ്‍ 6ന് സരിത കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്തില്‍ ഗൂഢാലോചന നടത്തി കൂടുതല്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തെന്ന് മുന്‍ പത്തനംതിട്ട ജയില്‍ സൂപ്രണ്ട് വിശ്വനാഥകുറുപ്പ് മൊഴി നൽകിയിരുന്നു.ഇതോടെയാണ് ഫോണ്‍ രേഖകള്‍ കോടതി ആവശ്യപ്പെട്ടത്. നേരത്തെ സോളാര്‍ കേസിന്റെ മുഖ്യസുത്രധാരന്‍ മുന്മന്ത്രിയും എംഎല്‍എയുമായ കെ.ബി. ഗണേശ് കുമാര്‍ ആണെന്ന് ബിജു രാധാകൃഷ്ണനും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേശ് കുമാര്‍ ആണെന്നും ബിജു ആരോപിച്ചിരുന്നു. സരിത എസ്. നായരുടെ 25 പേജുള്ള കത്ത് വ്യാജമാണെന്നും ഇതിനു പിന്നില്‍ കെ.ബി. ഗണേശ്കുമാര്‍ എംഎല്‍എയാണെന്നുമുള്ള വെളിപ്പെടുത്തലുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും നേരത്തെ രംഗത്ത് വന്നിരുന്നു.
Post Your Comments