മോസ്‌കോ•പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളുടെ കന്യകാത്വം സമ്പന്നനായ ബിസിനസുകാരന് വില്‍ക്കാന്‍ ശ്രമിച്ച മാതാവ് അറസ്റ്റില്‍. റഷ്യയിലെ മോസ്കോയിലാണ് സംഭവം. റിയല്‍ എസ്റ്റേറ്റ് ഏജന്റായ ഗ്ലാഡ്കിഖ് എന്ന 35 കാരിയാണ് തന്റെ 13 വയസുകാരിയായ മകളെ 19,000 പൗണ്ടിന് ധനികന് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചത്. ഇവരുടെ 25 കാരിയ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

റഷ്യന്‍ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട വീഡിയോയില്‍ ഗ്ലാഡ്കിഖ് കുറ്റസമ്മതം നടത്തുന്നുണ്ട്. സംഭവദിവസം രാവിലെയാണ് ഗ്ലാഡ്കിഖും കൂട്ടുകാരിയും മകളെയും കൂട്ടി ചെല്യാബിന്‍സ്‌ക്കില്‍ നിന്നും മോസ്കോയിലെത്തിയത്.
You may also like:ഭാര്യയെ ക്രൂരമായ ലൈംഗിക പീഡനത്തിരയാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍ : മുറിയിൽ പൂട്ടിയിട്ടു ക്രൂര പീഡനം
തന്റെ മകളെ ലൈംഗിക സേവനം നൽകുന്നതിന് പകരം തങ്ങളെ സാമ്പത്തിമായി സഹായിക്കുന്ന പണക്കാരനെ തേടിയാണ് മോസ്കോയിലെത്തിയതെന്നും ഇവര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ കന്യകാത്വം ധനികന് വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് കൂട്ടുകാരിയും സമ്മതിച്ചു.
റഷ്യന്‍ ഡിറ്റക്ടീവുമാര്‍ മോസ്കോയിലെ ഒരു ഒഴുകുന്ന റെസ്റ്റോറന്റില്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പ്രതികള്‍ വലയിലായത്. പണം സ്വീകരിച്ച ശേഷമാണ് ഇവര്‍ വലയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന് ഒന്നര മില്യണ്‍ റൂബിളാണ് ഇവര്‍ സമ്പന്നനായ ബിസിനസുകാരനില്‍ നിന്നും ഈടാക്കിയത്.
You may also like:പശുക്കളുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധം; യുവാവ് പോലീസ് പിടിയില്‍
ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഗ്ലാഡ്കിഖിന് ഈ പെണ്‍കുട്ടി കൂടാതെ ഒരു മകന്‍ കൂടിയുണ്ട്. ശരീരം വിറ്റാണ് ഇവരും കൂട്ടുകാരിയും ജീവിക്കുന്നതെന്ന് അധികൃതര്‍ ആരോപിക്കുന്നു.

ഗ്ലാഡ്കിഖ് റഷ്യയിലെ ഉറല്‍സ് നഗരത്തില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ആയ ഇവര്‍ ഒരിക്കല്‍ ചെല്യാബിന്‍സ്‌ക്കിലെ സൗന്ദര്യ മത്സരാര്‍ത്ഥിയായിരുന്നുവെന്നും ചില സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments