KeralaLatest NewsNews

കണ്ണൂരിലെ ഐ എസ് മോഡൽ കൊലപാതകം : എൻ ഐ എ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്

കൊച്ചി: കണ്ണൂരില്‍ എ ബി വി പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. തൊടുപുഴ കൈവെട്ട് കേസ് മാതൃകയിലുള്ള ഭീകരാക്രമണമാണ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗിന് നിവേദനം സമര്‍പ്പിക്കുമെന്ന് ബിജെപിയും എബിവിപിയും വ്യക്തമാക്കി.

തൊടുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അധ്യാപകന്റെ കൈവെട്ടിയ കേസിനെ കേവലം ക്രിമിനല്‍ കേസെന്ന നിലയിലാണ് അന്നത്തെ സര്‍ക്കാര്‍ പരിഗണിച്ചത്. പിന്നീടാണ് സംഭവത്തില്‍ ഭീകരവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതും എന്‍ഐഎ കേസ് ഏറ്റെടുത്തതും. സമാനമായ രീതിയിലാണ് വിദ്യാര്‍ത്ഥിയായ ശ്യാമിന്റെ കൊലപാതകത്തെയും പൊലീസ് കൈകാര്യം ചെയ്യുന്നത്. കണ്ണവത്തിന് സമീപം ഭീകരവാദ പരിശീലന ക്യാമ്പുകളും, ഐഎസ് അറസ്റ്റുകളും നടന്ന പ്രദേശങ്ങള്‍ ധാരാളമുണ്ടെന്നതും പൊലീസ് മറച്ച് വയ്ക്കുന്നുവെന്നാണ് ആരോപണം.

ഇതോടെയാണ് എന്‍ഐഎ അന്വേഷണത്തിന് ബിജെപി, എബിവിപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യമുന്നയിച്ചിട്ടുള്ളത്. ഐഎസിലേക്ക് വ്യപക റിക്രൂട്ട്‌മെന്റ് നടക്കുന്ന ജില്ലയായിരുന്നിട്ടും പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഭീകരവാദ ബന്ധം പരിശോധിക്കാന്‍ പൊലീസ് മുതിര്‍ന്നിട്ടില്ലെന്നും ആരോപണമുണ്ട്. സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരെയും നേതാക്കളെയും കൊലപപ്പെടുത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും കേന്ദ്ര ഏജന്‍സിയുടെ ഇടപെടലിലേക്ക് കാര്യങ്ങള്‍ എത്തിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button