Latest NewsKeralaNews

കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നുവെന്ന് ഗവർണർ

തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകത്തെ അപലപിച്ച്‌ ഗവര്‍ണര്‍. കണ്ണൂരിലെ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നുവെന്നും അണികളെ സമാധാന പാതയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയ്യാറാവണമെന്നും ഗവർണർ പി സദാശിവം പറഞ്ഞു.

Read Also: ശ്യാമപ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രന്‍

ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖംമൂടി സംഘം കണ്ണൂരില്‍ കഴിഞ്ഞ ദിവസമാണ് വെട്ടിക്കൊന്നത്. പേരാവൂര്‍ ഐ.ടി.ഐ. വിദ്യാര്‍ഥിയും കോളയാട് ആലപ്പറമ്പ് സ്വദേശിയുമായ ശ്യാമപ്രസാദ് കാക്കയങ്ങാട് ഐ.ടി.ഐ. എ.ബി.വി.പി. യൂണിറ്റ് അംഗവുമാണ്. സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button