യുഎഇയില്‍ കത്തി പോലെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടു വരുന്നവരിൽ നിന്ന് വൻതുക പിഴയായി ഈടാക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. 30,000 ദിര്‍ഹം വരെ പിഴ ലഭിക്കാമെന്ന ശിക്ഷയാണിത്. കത്തിയും വാളും ബാറ്റണും പോലെയുള്ള ആയുധങ്ങള്‍ കൊണ്ടു വരുന്നവര്‍ക്കു എതിരെയാണ് നടപടി. പിടിലാകുന്നവര്ക്ക് മൂന്നുമാസത്തേക്ക് ജയില്‍ ശിക്ഷ നല്‍കുമെന്നും പോലീസ് വ്യക്തമാക്കി.
Read Also: ഹൂതികൾക്ക് ശക്തമായ തിരിച്ചടി നല്കി യുഎഇ സൈന്യം
ദുബായ് പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കത്തി പോലെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സ്റ്റേഡിയങ്ങളിലേയ്ക്കും കൊണ്ടുവരരുതെന്ന് പോലീസ് പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments