അതിശൈത്യത്തെ തുടര്‍ന്ന് കണ്‍പീലികളില്‍ വരെ മഞ്ഞുറഞ്ഞ മനുഷ്യരുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഭൂമിയിലെ, ജനവാസമുള്ള ഏറ്റവും ശൈത്യമേറിയ പ്രദേശമായ ഒയ്മ്യാകോണ്‍ എന്ന സ്ഥലത്തുനിന്നുള്ള ആളുകളുടെ ചിത്രങ്ങളാണിവ. 500 പേരാണ് ഇവിടുത്തെ താമസക്കാര്‍. ശൈത്യകാലമായാല്‍ താപനില ശരാശരി മൈനസ് 58 ഡിഗ്രിയാണ്.
Read Also: ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണ്; വ്യത്യസ്തമായ ശീലവുമായി ഒരു മനുഷ്യൻ
ശൈത്യകാലമായാല്‍ ദിവസത്തിന്റെ 21 മണിക്കൂറും ഒയ്മ്യാകോണ്‍ ഇരുട്ടിലായിരിക്കും. താപനില മൈനസ് 40ലെത്തുമ്പോള്‍ തന്നെ ഇവിടുത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കും. പവര്‍ ജനറേറ്ററിന്റെ സഹായത്തോടെയാണ് ഇവർ ജീവിക്കുന്നത്. തണുപ്പുകാലമായാല്‍ മാംസാഹരത്തെയാണ് ഒയ്മ്യാകോണിലെ ജനങ്ങള്‍ ആശ്രയിക്കുക. വിവിധതരം മത്സ്യങ്ങള്‍, റെയിന്‍ഡീറിന്റെ മാംസം,കുതിരയുടെ കരള്‍ എന്നിവയൊക്കെയാണ് തണുപ്പുകാലത്ത് ഇവിടുത്തുകാരുടെ ഇഷ്ടവിഭവങ്ങള്‍.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments