കാസര്‍കോട്: ‘ജി എസ് ടി ഏര്‍പ്പെടുത്തിയാല്‍ പെട്രോളിന് വിലകുറയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ജിഎസ് ടി എര്‍പ്പെടുത്താന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തയാറാവുമ്പോള്‍ കേരളം മാത്രമാണ് എതിര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹം ബിജെപി ജില്ലാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
read more: 13 വർഷത്തിന് ശേഷം ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർന്നു: കാരണം ജി എസ് ടിയും നോട്ടു നിരോധനവും
സംസ്ഥാനത്ത് ജിഎസ്ടി എര്‍പ്പെടുത്തിയാല്‍ 40 രൂപയ്ക്ക് പെട്രോള്‍ ലഭിക്കും. പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിന് ലഭിക്കുന്ന നികുതി വരുമാനം ഒഴിവാക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. പെട്രോള്‍ ഉള്‍പ്പെടെയുള്ളവ ജിഎസ്ടി പരിധിയില്‍ സംസ്ഥാന സര്‍ക്കാരും കൂടി ഒപ്പ് വെച്ചാല്‍ മാത്രമെ വരികയുള്ളു. ധനമന്ത്രി ഇതിന് തയാറാകാതെ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെയല്ലാം അട്ടിമറിക്കുകയാണ്.
read also: കോടിയേരിയുടെ ലക്ഷ്യം കേരളത്തെ ചൈനയുടെ പ്രവിശ്യ ആക്കുകയോ? പി.കെ കൃഷ്ണദാസ്
അതുപോലെ ചൈനക്ക് അനുകൂല പ്രസ്താവന നടത്തുകയും ഭാരതത്തെ സാമ്രാജ്യത്വ രാജ്യമെന്ന് പറയുകയും ചെയ്യുന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യന്‍ പൗരത്വം വേണ്ടെന്ന് വെക്കാന്‍ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ദേശവിരുദ്ധമായ പ്രസ്താവന നടത്തിയ സംസ്ഥാന സെക്രട്ടറി മറ്റ് സംസ്ഥാനത്തായിരുന്നെങ്കില്‍ ജനങ്ങള്‍ ചെരുപ്പൂരി അടിക്കുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments