ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് കനറാ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ ആകാൻ അവസരം. മണിപ്പാല്‍ ഗ്ളോബല്‍ എഡ്യുക്കേഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, എന്‍ഐടിടിഇ എഡ്യുക്കേഷന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് മംഗളൂരു എന്നിവയിലൂടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്സ് പൂർത്തിയാക്കുന്നവർക്കായിരിക്കും നിയമനം. ആകെ 450 ഒഴിവുകൾ ആണ് ഉള്ളത്.
ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും 20- 30 പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് കോഴ്സിന് അപേക്ഷിക്കാൻ സാധിക്കുക. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഓണ്‍ലൈന്‍ ഒബ്ജക്ടീവ് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒൻപത് മാസം ക്ലാസും കനറാ ബാങ്കില്‍ മൂന്ന് മാസം ഇന്റേണ്‍ഷിപ്പുമുള്ള ഒരുവര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ കോഴ്സില്‍ പ്രവേശനം ലഭിക്കും. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുജിസി അംഗീകൃത പിജി ഡിപ്ളോമയും കനറാ ബാങ്കില്‍ ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡില്‍ നിയമനവും ലഭിക്കും.
രാജ്യത്ത് 189 പരീക്ഷാകേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം എന്നെ ജില്ലകളും ഉൾപ്പെടുന്നു. മാര്‍ച്ച് നാലിന് പരീക്ഷ നടത്താനാണ് സാധ്യത.
വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; കനറാ ബാങ്ക്
അവസാന തീയതി ; ജനുവരി 31
You also like ; സൗദിയില്‍ നഴ്‌സ് ഒഴിവ്
You also like ; എന്‍.എം.ഡി.സിയില്‍ അവസരം
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments