കൊല്ലം: നെടുമ്പന കുരീപ്പള്ളി കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജിത്തു ജോബിന്റെ കൊലയില്‍ അമ്മയുടെ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. ദൃശ്യം മോഡല്‍ കൊലയാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പയ്യനെ അബദ്ധത്തില്‍ ആരോ കൊന്നു. അതിന് ശേഷം തെളിവ് നശിപ്പിക്കാന്‍ മൃതദേഹം ഒളിപ്പിച്ചു. കുട്ടിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയതും പത്ര പരസ്യം നല്‍കിയും മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടാണ്. പറഞ്ഞു പഠിപ്പിച്ചതു പോലെയാണ് ജയമോള്‍ മൊഴി നല്‍കുന്നത്. മറ്റാരും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് അമ്മ പറയുന്നതിനാല്‍ തുടര്‍ നടപടികളും അസാധ്യമാകുന്നു. ശാസ്ത്രീയ തെളിവ് കിട്ടിയാല്‍ കാര്യങ്ങളെല്ലാം വ്യക്തമാകുമെന്നാണ് വിലയിരുത്തല്‍.
ജയമോള്‍ പറയുന്നതൊന്നും വിശ്വസനീയമല്ലെന്ന് പൊലീസും പറയുന്നു. ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്നതല്ല ഈ കുറ്റകൃത്യം. പൊലീസ് ചോദ്യം ചെയ്ത ട്യൂട്ടോറിയല്‍ അദ്ധ്യാപകന്‍ നിരപരാധിയാണ്. അതുകൊണ്ട് തന്നെ മറ്റൊരാളുടെ ഇടപെടലും സംശയിക്കുന്നു. മകനെ വാക്കുതര്‍ക്കത്തിനിടെ പെട്ടെന്നുള്ള പ്രകോപനത്തില്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമ്മ ജയമോള്‍ പൊലീസിന് മൊഴി മാത്രമാണ് വിശ്വസനീയം. വീട്ടില്‍ കൊല നടന്നത് രാത്രി ഏഴ് മണി കഴിഞ്ഞ ശേഷമാണ്. അച്ഛനായ ജോബ് 9 മണിയോടെ വീട്ടിലെത്തി. അതുകൊണ്ട് തന്നെ ഇത്രയും ദാരുണമായ കൊല അച്ഛന്‍ അറിഞ്ഞില്ലെന്ന് പറയുന്നതും പൊലീസിന് വിശ്വസിക്കാനാകുന്നില്ല. ഈ സാഹചര്യത്തില്‍ ജോബിനെ വിശദമായി പൊലീസ് ചോദ്യം ചെയ്‌തേക്കും. കള്ളക്കഥകളുണ്ടാക്കാന്‍ ജോബ് കുട്ടുനിന്നോ എന്നാകും പരിശോധിക്കുക.
അച്ഛന്‍ കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ജോബ് ജി. ജോണിന്റെ കുടുംബവുമായി ജിത്തു അടുപ്പത്തിലായിരുന്നു. ഇടയ്ക്കിടെ കുടുംബവീട്ടില്‍ പോവുകയും ചെയ്തിരുന്നു. ജോബിന്റെ സഹോദരിയുമായി ജയമോള്‍ കടുത്ത വിരോധത്തിലായിരുന്നു. കഴിഞ്ഞദിവസം അവിടെ പോയി വന്നതിനുശേഷം ചില കാര്യങ്ങള്‍ ജിത്തു സംസാരിച്ചിരുന്നതായും ഇതു തന്നെ പ്രകോപിതയാക്കിയെന്നും തുടര്‍ന്നു മകനെ അടുക്കളയില്‍വച്ച് കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ജയമോള്‍ പൊലീസിനോട് പറഞ്ഞു. മകനെ കൊന്നു കത്തിച്ചത് ഒറ്റയ്ക്കായിരുന്നുവെന്നും പറയുന്നു. ഇത് തീര്‍ത്തും അവിശ്വസനീയമാണ്. പറഞ്ഞു പഠിപ്പിച്ചതു പോലെ കാര്യങ്ങള്‍ വിശദീകരിച്ചു. ആരെയോ രക്ഷിക്കാനുള്ള നീക്കമാണ് മൊഴിയെന്നും പൊലീസ് സംശയിക്കുന്നു. അവിഹിതവുമായി ബന്ധപ്പെട്ട് ജയമോള്‍ക്കെതിരെ തെളിവൊന്നും പൊലീസിന് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വീട്ടുകാരെ ആകെ പൊലീസ് സംശയിക്കുന്നത്.
കഴുത്തില്‍ ഷാള്‍ മുറുക്കിയതെങ്ങനെയെന്നു ഭാവഭേദമില്ലാതെ പൊലീസിന് കാട്ടികൊടുക്കുകയും ചെയ്തു. ആരും കളിയാക്കുന്നതു ഭാര്യക്ക് ഇഷ്ടമല്ലായിരുന്നുവെന്നു ജിത്തുവിന്റെ അച്ഛന്‍ ജോബ് പറഞ്ഞു. ജയമോള്‍ക്കു മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണു ഭാര്യയുടെ സ്വഭാവത്തില്‍ ഇത്തരത്തില്‍ മാറ്റം വന്നതെന്നും ജോബ് പറയുന്നു. ദേഷ്യം വന്നപ്പോള്‍ മകനെ തീയിലേക്കു വലിച്ചിട്ടുവെന്നാണു ജയമോള്‍ തന്നോടു പറഞ്ഞതെന്നും ജോബ് പറയുന്നു.
ജയമോളെ വൈദ്യപരിശോധനക്കു വിധേയമാക്കിയ ഡോക്ടര്‍മാര്‍ ഇവര്‍ക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മകനെ ഷാള്‍ ഉപയോഗിച്ചു കൊലപ്പെടുത്തിയതിനുശേഷം തീയിലിട്ടുവെന്നും കൊന്നത് ഒറ്റയ്ക്കാണെന്നുമുള്ള ജയമോളുടെ മൊഴിയും പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇത്രയും ദൂരത്തേക്ക് ഇവര്‍ക്ക് ഒറ്റയ്ക്ക് മൃതദേഹം എത്തിക്കാന്‍ സാധിക്കില്ലെന്നും മറ്റൊരാളുടെ സഹായം ജയമോള്‍ക്ക് കിട്ടിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഇതിനിടെ കസ്റ്റഡിയിലെടുത്ത ജയമോളുടെ സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തു. തനിക്കൊന്നും അറിയില്ലെന്ന മൊഴിയാണു സുഹൃത്തു നല്‍കിയത്. മൃതദേഹം കത്തിക്കാന്‍ പെട്രോള്‍ ഉപയോഗിച്ചുവെന്നാണു നിഗമനം. ഈ പെട്രോള്‍ എങ്ങനെ കിട്ടിയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രിയാണു ജിത്തുവിനെ കാണാതായത്. സ്‌കെയില്‍ വാങ്ങാന്‍ 50 രൂപയുമായി കടയില്‍ പോയ ജിത്തു രാത്രി വൈകിയും വീട്ടിലെത്തിയില്ലെന്നുകാട്ടി ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് പിറ്റേന്നുതന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ബന്ധുക്കള്‍ പത്രത്തില്‍ പരസ്യവും നല്‍കി.അന്വേഷണത്തിനിടെ ജിത്തുവിന്റെ വീട്ടിലെത്തിയ സിഐ അജയ്‌നാഥും സംഘവും വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ജയമോളുടെ മൊഴിയില്‍ െവെരുധ്യം തോന്നുകയും വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം സംബന്ധിച്ചു സൂചന ലഭിച്ചത്. മൊഴിയെത്തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു തുടരന്വേഷണം ആരംഭിച്ചതാണ് നിര്‍ണ്ണായകമായത്.
Post Your Comments