കൊച്ചി: ‘പാഠം-5 സത്യത്തിന്റെ കണക്ക്’ എന്ന പേരിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഡി.ജി.പി ജേക്കബ് തോമസ്. പാറ്റൂര്‍ കേസില്‍ ചില സത്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഈ പോസ്റ്റിൽ കൂടി. സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പുപോലെയാണെന്ന് അടിക്കുറിപ്പും നല്കിയിരിക്കുന്നു.
read also: ഹെലികോപ്ടര്‍ വിവാദത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്
പൈപ്പിട്ട് മൂടിയ സത്യം- 30 സെന്റ്, പൈപ്പിനു മുകളില്‍ പണിതത് -15 നില, സെന്റിന് വില- 30 ലക്ഷം. ആകെ മതിപ്പ് വില-900 ലക്ഷം. സത്യസന്ധര്‍-5 എന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
ഇന്നത്തെ പോസ്റ്റ് പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിനെ തുടര്‍ച്ചതായി ഹൈക്കോടതി വിമര്‍ശിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ്. ജേക്കബ് തോമസ് ഊഹാപോഹങ്ങളാണ് വസ്തുതകളായി അവതരിപ്പിച്ചിരിക്കുന്നത്. ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് വായിച്ചാല്‍ താനൊഴികെ മറ്റെല്ലാവരും അഴിമതിക്കാരാണെന്ന് തോന്നുമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments