ന്യൂഡല്‍ഹി : 2018 ലെ റിപബ്ലിക് ദിനം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ചരിത്ര നിമിഷം; 10 രാജ്യങ്ങളിലെ നേതാക്കളാണ് റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുന്നത്.
റിപബ്ലിക് ദിനം ചരിത്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പത്ത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളാണ് മുഖ്യാതിഥികളായി ഇന്ത്യയിലെത്തുന്നത്.
ഇത് ആദ്യമായാണ് ഇത്രയും രാഷ്ട്ര നേതാക്കളെ ഒരു രാജ്യത്തിന്റെ ആഘോഷത്തില്‍ സ്വാഗതം ചെയ്യുന്നത്. തായ് വാന്‍, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, മ്യാന്‍മര്‍ (ബര്‍മ), കംബോഡിയ, ലാവോസ്, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആസിയാന്‍ അംഗങ്ങളാണ് റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കുന്നത്.
Post Your Comments