ന്യൂഡല്‍ഹി: ആറാം നിരയില്‍ സാധാരണക്കാര്‍ക്ക് ഒപ്പമിരുന്ന് റിപ്പബ്ലിക് ദിന പരേഡ് കണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാലാം നിരയില്‍ സീറ്റ് അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ആറാം നിരയില്‍ ഇരിക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ തീരുമാനം. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ ഇത്രയും പുറകിലത്തെ ഇരിപ്പിടത്തിലേക്ക് മാറ്റിയെന്ന് ആരോപിച്ച് സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
Read Also: റിപ്പബ്ലിക് ദിനത്തില്‍ പാകിസ്ഥാന് മധുരം നൽകില്ല
ലോകനേതാക്കളുടെ മുന്നില്‍ വച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷനെ അവഗണിച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. തെമ്മാടികളായ ഭരണകൂടം രാഹുല്‍ ഗാന്ധിയെ നാലാം നിരയില്‍ നിന്നും ആറിലേക്ക് മാറ്റിയിരിക്കുന്നുവെന്നും ഇത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments