KeralaLatest NewsNews

തോന്നയ്ക്കല്‍ എല്‍പി സ്‌കൂളിലെ 91 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: തോന്നയ്ക്കല്‍ എല്‍പി സ്‌കൂളിലെ 91 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ദേഹാസ്വാസ്യം അനുഭവപ്പെട്ട കുട്ടികളെ മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അദികൃതര്‍ അറിയിച്ചു. ബുധനാഴ്ച സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ്‌ നിഗമനം.

കടുത്ത പനിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ട കുട്ടികളെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും എസ്.എ.ടി ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button