ഉത്തര്‍പ്രദേശ് : മുത്തലാഖിനെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നെങ്കിലും മുത്തലാഖിന് ഇരയാകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു. സ്ത്രീധനം നല്‍കാത്തതിനാല്‍ യുവതിയെ മുത്തലാഖ് ചൊല്ലിയശേഷം ടെറസില്‍നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ഉത്തര്‍പ്രദേശിലെ ഹപുര്‍ ജില്ലയിലാണ് സംഭവം.
മൂന്നു ലക്ഷം രൂപ സ്ത്രീധനമായി നല്‍കാത്തതിന്റെ പ്രതികാരത്തിലാണ് ഷാം മൊഹമ്മദ് എന്നയാള്‍ ഭാര്യയെ മുത്തലാഖിലൂടെ മൊഴിചൊല്ലുകയും, കെട്ടിടത്തിന്റെ ടെറസില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താനും ശ്രമിച്ചത്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ നര്‍ഗിസ് പര്‍വീണിനെ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പായിരുന്നു ഷാം മൊഹമ്മദ്-നര്‍ഗിസ് പര്‍വീണ്‍ വിവാഹം നടന്നത്. ഇവര്‍ക്ക് മൂന്നു കുട്ടികളുണ്ട്. മൂന്നു ലക്ഷം രൂപ സ്ത്രീധനമായി ഷാം മൊഹമ്മദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തികബുദ്ധിമുട്ട് കാരണം പര്‍വീണിന്റെ വീട്ടുകാര്‍ക്ക് ഇതു കൊടുക്കാനായില്ല.
ഇതിന്റെ പേരില്‍ ഷാം മൊഹമ്മദ് നിരന്തരം ഭാര്യയെ ഉപദ്രവിക്കുമായിരുന്നു.
Post Your Comments