NewsBUDGET-2018

ശുഭപ്രതീക്ഷയോടെ ജിഎസ്ടിയ്ക്ക് ശേഷമുള്ള ആദ്യ ബഡ്ജറ്റ് ഫെബ്രുവരി 1ന്

അച്ഛാ ദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബഡ്ജറ്റ് അടുത്ത വര്‍ഷം ഫെബ്രുവരി 1-ന് അവതരിപ്പിക്കും. ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ബജറ്റ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി 2018 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ജനുവരി 30ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരു സഭകളെയും സംബോധന ചെയ്ത് ആരംഭിക്കും.

ജനുവരി 31ന് സാമ്പത്തിക സർവ്വേയുടെ വിശദാംശങ്ങളും ഫെബ്രുവരി ഒന്നിന് ബജറ്റും അവതരിപ്പിക്കുമെന്നാണ് ചില ഉന്നതതല ഉദ്യോ​ഗസ്ഥർ നൽകുന്ന വിവരം. സാധരണയായി ഫെബ്രുവരി അവസാനത്തോടെയാണ് ബജറ്റ് അവതരണം നടക്കുന്നത്. എന്നാൽ ഇത്തവണ ജയ്റ്റ്ലി ഫെബ്രുവരി 1ന് വാർഷിക കണക്കുകൾ അവതരിപ്പിക്കുമെന്നും ഉദ്യോ​ഗസ്ഥ‍‍ർ പറ‌ഞ്ഞു. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ ബജറ്റ് അവതരിപ്പിക്കുകയാണ് ധനമന്ത്രാലയത്തിന്റെ ലക്ഷ്യം. എന്നാൽ ബജറ്റ് പ്രാബല്യത്തിലാകുന്നത് ഏപ്രിൽ ഒന്നു മുതൽ തന്നെയായിരിക്കും. കാലങ്ങളായുണ്ടായിരുന്ന പ്രത്യേക റെയിൽവേ ബജറ്റും പൊതു ബജറ്റിൽ ലയിപ്പിച്ചു.

സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ സാധ്യതകളും വര്‍ധിപ്പിക്കുന്നതിനായി വിനോദ സഞ്ചാര മേഖലയ്ക്ക് ബജറ്റില്‍ കൂടുതല്‍ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാകും ജയിറ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റ്.

2016 സെപ്റ്റംബറിലാണ് കേന്ദ്രസര്‍ക്കാര്‍ ബഡ്ജറ്റ് അവതരണം നേരത്തെയാക്കിയത്. ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷം മുതലാണ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്ജറ്റ് അവതരണം ആരംഭിച്ചത്. നേരത്തെ ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തിദിവസത്തിലാണ് അവതരിപ്പിച്ചിരുന്നത്. ചരക്കു സേവന നികുതി നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ കേന്ദ്ര ബഡ്ജറ്റും 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാനത്തെ സന്പൂര്‍ണ ബഡ്ജറ്റ് അവതരണവുമായിരിക്കും ഫെബ്രുവരി ഒന്നിലേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button