ന്യൂഡല്‍ഹി : 2018-19 ലെ ബജറ്റിലേയ്ക്കാണ് എല്ലാവരും ആകാംക്ഷാപൂര്‍വം ഉറ്റുനോക്കുന്നത്. ഫെബ്രുവരി ഒന്നാം തിയതി ഉച്ചയ്ക്ക് മുമ്പായാണ് കേന്ദ്രധന മന്ത്രി അരുണ്‍ ജെയ്റ്റിലി പതിവ് പോലെ ബജറ്റ് അവതരിപ്പിക്കുക. 2017 ലെ ബജറ്റ് അവതരണത്തിന്റെ തിയതിയും ഫെബ്രുവരി ഒന്നായിരുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നാലാമത്തെ ബജറ്റാണ് കേന്ദ്രധന മന്ത്രി അരുണ്‍ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നത്. ജനുവരി 29 മുതല്‍ ഫെബ്രുവരി 9 വരെ ആദ്യഘട്ട ബജറ്റ് സമ്മേളനം ആരംഭിയ്ക്കും. രണ്ടാംഘട്ട സമ്മേളനം മാര്‍ച്ച് അഞ്ച് മുതല്‍ ഏപ്രില്‍ ആറ് വരെയുമായിരിയ്ക്കും. ഈ രണ്ട് സമ്മേളനങ്ങളില്‍ ബജറ്റിലെ നിര്‍ദേശങ്ങള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിശദീകരിയ്ക്കും.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം രണ്ട് വലിയ സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. നോട്ട് നിരോധനവും, പിന്നെ ഈ വര്‍ഷം കൊണ്ടു വന്ന ജി.എസ്.ടിയുമായിരുന്നു.
ജി.എസ്.ടി നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ ബജറ്റെന്ന പ്രത്യേകതയും ഉണ്ട്. അതിനാല്‍ തന്നെ എല്ലാവരും വളരെ ആകാംക്ഷപൂര്‍വമാണ് ഈ വര്‍ഷത്തെ ബജറ്റിനെ നോക്കി കാണുന്നത്.
മാത്രമല്ല കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ കൊടുത്തിട്ടുള്ള ബജറ്റായിരിയ്ക്കും ഈ വര്‍ഷത്തെതെന്ന് അരുണ്‍ജെയ്റ്റ്‌ലി നേരെത്തെ വ്യകത്മാക്കിയിട്ടുണ്ട്. ഉത്പ്പന്നങ്ങളുടെ കുത്തനെയുള്ള വിലയിടിവ് മൂലം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയും ഈ ബജറ്റില്‍ ചര്‍ച്ച ചെയ്യുമെന്നും അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി
Post Your Comments