Latest NewsKeralaNews

പതിനാലുകാരന്റെ കൊലപാതകം : ജയമോളുടെ മൊഴി വിശ്വസിക്കാനാകാതെ പോലീസ്

കൊല്ലം: കുരീപ്പള്ളിയില്‍ പതിനാലുകാരന്‍ ജിത്തു ജോബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ബന്ധുക്കളിലേക്ക്. ഭര്‍ത്താവിന്റെ ബന്ധുക്കളുമായുള്ള സ്വത്തു തര്‍ക്കമാണ് പ്രശ്നമെന്നാണ് ജയമോളുടെ മൊഴി. എന്നാല്‍ ഇത് പോലീസ് ഗൗരവത്തില്‍ എടുത്തിട്ടില്ല. കൃത്യം താന്‍ തനിയെയാണ് നടത്തിയതെന്നും ജയമോള്‍ മൊഴി നല്‍കുന്നുണ്ടെങ്കിലും ഇതും പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യുന്നത്.

ഭാര്യയ്ക്ക് മാനസീക പ്രശ്നങ്ങള്‍ ഉണ്ടെന്നും കളിയാക്കലുകളില്‍ പ്രകോപിതയാകുമായിരുന്നെന്നും മകന്‍ ജിത്തു ഇതുപോലെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് താന്‍ മകനെ തള്ളിയിട്ടെന്ന് ജയമോള്‍ പറഞ്ഞതായി നേരത്തേ ജിത്തുവിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന്റെ കാരണം അവ്യക്തമെന്നു സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. എ. ശ്രീനിവാസ് പറഞ്ഞു. വ്യക്തതയ്ക്കായി ജിത്തുവിന്റെ അച്ഛനെയും സഹോദരിയെയും ചോദ്യംചെയ്യും.

എന്നാല്‍ അറസ്റ്റിലായ ജയമോള്‍ക്ക് മാനസികപ്രശ്നങ്ങളില്ലെന്ന് െവെദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കളുമായുള്ള സ്വത്തുതര്‍ക്കമാണു കാരണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. എത്ര വിലക്കിയിട്ടും മകന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോയി. കുറ്റസമ്മതമൊഴിയില്‍ അമ്മ ജയമോള്‍ പറഞ്ഞതാണു കാരണമെന്ന് ഇപ്പോള്‍ കരുതുന്നു. അതു ശരിയാണോ എന്നും മറ്റു കാരണങ്ങള്‍ ഉണ്ടോയെന്നും അന്വേഷിക്കുകയാണ്.

സ്വത്തു നല്‍കില്ലെന്ന് അമ്മൂമ്മ പറഞ്ഞതായി തിരിച്ചുവന്നപ്പോള്‍ അറിയിച്ചതോടെ പ്രകോപിതയായാണു മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതെന്നുമാണ് ജയമോള്‍ പറയുന്നത്. മറിഞ്ഞുവീണ ജിത്തു ഷാള്‍ മുറുകി മരിക്കുകയായിരുന്നുവെന്നും എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും ചോദ്യംചെയ്യലില്‍ ജയമോള്‍ പറഞ്ഞെന്നും കമ്മിഷണര്‍ വ്യക്തമാക്കി. എന്നാല്‍ വസ്തുതര്‍ക്കങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ജിത്തുവിന്റെ അപ്പൂപ്പന്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button