മക്കള്‍ക്ക് മുന്നില്‍ നിന്ന് അച്ഛന്‍മാര്‍ കരയുക പോലുമുണ്ടാകില്ല. അതുകൊണ്ട് തന്നെ അച്ഛന്‍മാരെ കരഞ്ഞ് മക്കള്‍ പൊതുവെ കണ്ടിട്ടുണ്ടാവുകയുമില്ല. അതിനൊരു ഉദാഹരണമാണ് ചൈനക്കാരായ ഹാനിന്റെയും അവന്റെ അച്ഛന്റെയും ജീവിതം. ഹാന്‍ തന്നെയാണ് തന്റെയും അച്ഛന്റെയും കഥ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഹാന്‍ പറയുന്നത് ഇങ്ങനെ:
”അച്ഛനെ ഞാന്‍ എപ്പോഴെങ്കിലും കരയിച്ചിട്ടുണ്ടോ? എന്റെ മുന്നിലിരുന്ന് അച്ഛന്‍ കരഞ്ഞിട്ടുണ്ടോ. ഞാന്‍ അച്ഛനോട് ചോദിച്ചു. അച്ഛനെ കരഞ്ഞ് ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു. അദ്ദേഹം മറുപടി പറഞ്ഞു.”ഒരിക്കല്‍”. എനിക്ക് മൂന്ന് വയസുള്ളപ്പോള്‍ അദ്ദേഹം ഒരു ദിവസം എന്റെ മുന്നില്‍ ഒരു പെന്‍, ഒരു ഡോളര്‍, ഒരു കളിപ്പാട്ടം എന്നിവ വെച്ചു. എന്നിട്ട് അതില്‍ നിന്ന് ഒരെണ്ണം എടുക്കാന്‍ ആവശ്യപ്പെട്ടു. നിരവധി ചൈനക്കാര്‍ ചെയ്യുന്ന കാര്യമാണ് ഇത്. ഒരു കുട്ടി വളര്‍ന്നു കഴിയുമ്പോള്‍ എന്തിനായിരിക്കും പ്രാധാന്യം കൊടുക്കുക എന്നറിയുന്നതിനായി നടത്തുന്ന ഒരു വിശ്വാസമാണ് അത്.
പെന്‍ ബുദ്ധിയെയും, ഡോളര്‍ പണത്തിനെയും കളിപ്പാട്ടം സന്തോഷത്തെയും പ്രതിനിധീകരിക്കുന്നതാണ്. ആകാംക്ഷകൊണ്ടാണ് അച്ഛന്‍ എന്നോട് അതിലൊരെണ്ണം എടുക്കാന്‍ ആവശ്യപ്പെട്ടത്. ഞാന്‍ ഏതെടുക്കും എന്നറിയാന്‍ അദ്ദേഹം അക്ഷമനായാണ് കാത്തിരുന്നത്. അദ്ദേഹം പറഞ്ഞു, ഞാന്‍ അതിന് മുന്നിലിരുന്നു. എന്നിട്ട് കുറച്ച് നേരം അതിലേക്ക് തന്നെ നോക്കിയത്രേ. പിന്നീട് ഞാന്‍ മൂന്ന് സാധനങ്ങളും ഒരു ഭാഗത്തേക്ക് നീക്കിവെച്ച് അച്ഛന്റെ കൈകളിലേക്ക് ചെന്നു. അദ്ദേഹം അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ ശരിയായി തെരഞ്ഞെടുത്തത് എന്റെ അച്ഛനെയായിരുന്നു. ആ നിമിഷമായിരുന്നു അദ്ദേഹം എന്റെ മുന്നിലിരുന്ന് കരഞ്ഞതത്രേ.”ഹാനിന്റെ പോസ്റ്റ് ഇതിനോടകം നിരവധി പേര്‍ ഷെയര്‍ ചെയ്തു.
Post Your Comments