മലപ്പുറം: വഞ്ചനാ കേസിൽ പ്രതിയായ ഇടത് എം.എല്‍.എ.പി വി അൻവർ സഹായ ഹസ്തവുമായി മുസ്ലിം ലീഗ് നേതാവ്. അനധികൃത തടയണയും വിവാദ വാട്ടര്‍ തീം പാര്‍ക്കും നിര്‍മിച്ച് എല്‍.ഡി.എഫിനെയും പിണറായി സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ അന്‍വറിനെ രക്ഷിക്കാന്‍ ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി യു.എ. ലത്തീഫാണു മധ്യസ്ഥശ്രമവുമായി രംഗത്തെത്തിയത്.
കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലിമിന്റെ പരാതിയില്‍ മഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് രമ്യതയിലാക്കാനാണ് എതിര്‍പാളയത്തില്‍നിന്നു സഹായമെത്തിയത്. ഇരുപക്ഷത്തെയും മഞ്ചേരിയില്‍ വിളിച്ചുവരുത്തി ലത്തീഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന മധ്യസ്ഥചര്‍ച്ച പക്ഷേ, ലക്ഷ്യം കണ്ടില്ലെന്നുമാത്രം.
സംസ്ഥാന സെക്രട്ടറിയടക്കം സി.പി.എമ്മിലെ ഉന്നതര്‍ ഇടപെട്ടിട്ടും സാധ്യമാകാത്ത പ്രശ്നപരിഹാരത്തിനാണു ലീഗ് നേതാവ് ശ്രമം നടത്തിയത്. അഭിഭാഷകനും സഹോദരീപുത്രനും എം.എല്‍.എയ്ക്കുവേണ്ടി ചര്‍ച്ചയ്ക്കെത്തിയെന്നാണു വിവരം. പരാതിക്കാരനായ സലിം അബുദാബിയിലായതിനാല്‍ ഉറ്റബന്ധുവും അഭിഭാഷകനുമാണു പങ്കെടുത്തത്. 50 ലക്ഷം രൂപ തിരികെലഭിച്ചാല്‍ കേസ് പിന്‍വലിക്കാമെന്നായിരുന്നു ചര്‍ച്ചയില്‍ സലീമിന്റെ നിലപാട്.
ഇടതുസഹയാത്രികനും അബുദാബിയില്‍ എണ്ണ കമ്പനി എൻജിനീയറുമാണ്
തട്ടിപ്പിനിരയായ സലിം.ഇയാൾ തെളിവുസഹിതം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതോടെ കഴിഞ്ഞമാസം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്ന കേസില്‍ സലിമിന്റെയും ഭാര്യയുടെയും ഭാര്യാസഹോദരന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അതിനിടെയാണു മുസ്ലിം ലീഗ് നേതാവ് ഇടനിലക്കാരനായി പ്രശ്നപരിഹാരത്തിനു ശ്രമം നടന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments