Latest NewsNewsIndia

ഒന്നാം ക്ലാസുകാരനെ പെൺകുട്ടി കുത്തിപ്പരിക്കേൽപ്പിച്ചു : ബ്ലൂ വെയ്ൽ ഗെയിമിന്റെ ഭാഗമായെന്ന് സംശയം

ലക്‌നൗ: ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഒന്നാം ക്ലാസുകാരനെ പെൺകുട്ടി കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ആറ് വയസുകാരന് നെഞ്ചിനും വയറിനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ബ്ലൂ വെയ്ൽ ഗെയിമിന്റെ ഭാഗമായോണോ ആക്രമണമെന്ന് സംശയിക്കുന്നതായി സ്‌കൂൾ അധികൃതർ വ്യക്തമാക്കി. പെൺകുട്ടിയാണ് ആക്രമിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഇതാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ലക്‌നൗ ത്രിവേണി നഗറിലെ ബ്രെെറ്റ്‌ലാന്റ് സ്‌കൂളിലാണ് സംഭവം. അതേസമയം കുട്ടി അപകടനില തരണം ചെയ്‌തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിലായി 70ഓളം സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങൾ ഉടൻ പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സ്‌കൂളിലെ ഒരു സീനിയർ പെൺകുട്ടി തങ്ങളുടെ മകനെ ടോയ്‌ലറ്റിൽ വച്ച് ആക്രമിക്കുകയായിരുന്നുവെന്ന് സ്‌കൂളിൽ നിന്ന് അറിയിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ സെപ്‌തംബർ 8ന് ഗുർഗാവിലെ റയാൻ ഇന്റർനാഷണൽ സ്‌കൂളിലെ ടോയ്‌ലറ്റിൽ പ്രദ്യുമ്ൻ ഠാക്കൂർ എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടത് ദേശീയ തലത്തിൽ തന്നെ ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഇത്തരത്തിൽ നടന്നൊരു ആക്രമണം സ്‌കൂൾ അധികൃതരും പൊലീസും ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button