Latest NewsNewsIndia

മദ്രസകള്‍ അടച്ചുപൂട്ടുന്നത് ഒന്നിനും പരിഹാരമല്ല; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മദ്രസകളിലെ വിദ്യാഭ്യാസ സമ്പ്രാദായം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു. മദ്രസകള്‍ അടച്ചുപൂട്ടുന്നത് ഒരിക്കലും പരിഹാരമല്ലെന്നും ഇവിടത്തെ വിദ്യാഭ്യാസ രീതി പരിഷകരിക്കുകയും കമ്പ്യുട്ടറുമായി അവയെ ബന്ധിപ്പിക്കുകയുമാണ് വേണ്ടതെന്നും യോഗി പറഞ്ഞു. യോഗി ന്യുനപക്ഷ ക്ഷേമത്തിനുള്ളീ വിവിധ പദ്ധതികളെ കുറിച്ചുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കോര്‍ഡിനേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

read also: കര്‍ണാടകയില്‍ ക്രമസമാധാനനില അവതാളത്തിലെന്ന് യോഗി ആദിത്യനാഥ്

ഇവ സംസ്‌കൃത വിദ്യാലയങ്ങളും പാലിക്കുന്നത് ഉചിതമാണെന്നും യോഗി പറഞ്ഞു. മദ്രസകള്‍ നവീകരിച്ച് മറ്റ് വിദ്യാലയങ്ങള്‍ പോലെയാക്കണം. കഴിഞ്ഞ ഓഗസ്റ്റില്‍ മദ്രസകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനും സര്‍ക്കാര്‍ യു.പി മദ്രസ ബോര്‍ഡ് പോര്‍ട്ടല്‍ കൊണ്ടുവന്നിരുന്നു. മദ്രസകളില്‍ എന്‍സിഇആര്‍ടി സിലബസ് പുസ്തകങ്ങളും പഠിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button