തിരുവനന്തപുരം: കൊല്ലം കുണ്ടറയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പതിനാലുകാരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കുട്ടിയുടെ മൃതദേഹം വെട്ടിമുറിച്ചതല്ലെന്നും കത്തിച്ചശേഷം അടർത്തി മാറ്റിയതാണെന്നു ജിത്തു ജോബിന്റെ പോസ്റ്റ്മോർട്ടിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
read also: കാണാതായ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി ; അമ്മ കസ്റ്റഡിയിൽ
പോസ്റ്റ്മോർട്ടത്തിൽ അസ്ഥികളടക്കം ശരീരഭാഗങ്ങൾ നന്നായി കത്തിച്ചിരുന്നതായി വ്യക്തമായി. വീട്ടിൽനിന്നു രണ്ടു ദിവസം മുൻപു കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥി ജിത്തു ജോബിന്റെ മൃതദേഹം ഇന്നലെ വീട്ടുപുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അമ്മയാണ് വസ്തുതർക്കത്തിന്റെ പേരിൽ വിദ്യാർഥിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴുത്തും കൈകാലുകളും വെട്ടേറ്റ നിലയിലും പാദം വെട്ടിമാറ്റിയ അവസ്ഥയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടിനുറുക്കിയിട്ടുമുണ്ട്. മൃതദേഹം കത്തിക്കുന്നതിനു മുൻപു വെട്ടിനുറുക്കിയതാണെന്ന നിഗമനത്തിലായിരുന്നു. എന്നാൽ ജയമോൾ വെട്ടിനുറുക്കിയിട്ടില്ലെന്നാണു മൊഴിനൽകിയത്. പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ ഇതു ശരിവയ്ക്കുന്നതാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments