KeralaLatest NewsNews

ചൈനീസ് ഉല്പന്നങ്ങളെ പോലെയാണ് കമ്മ്യൂണിസ്റ്റുകാരെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്. ചൈനീസ് ഉല്പന്നങ്ങളെ പോലെയാണ് ശരാശരി ഇന്ത്യന്‍ പൗരന്‍ കമ്മ്യൂണിസ്റ്റുകാരെ കാണുന്നത്. എന്തെങ്കിലും സാധനം വാങ്ങാന്‍ കടയില്‍ ചെല്ലുന്ന ഏതൊരാളും ആദ്യം ചോദിക്കുക ഇത് ഒറിജനല്‍ തന്നെ അല്ലേ എന്നാണ്. അതുപോലെയാണ് കമ്മ്യൂണിസ്റ്റുകാരെ സാധാരണക്കാരന്‍ കാണുമ്പോള്‍ ചോദിക്കുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

read also: സ്വേച്ഛാധിപധികളെ ആദർശ പുരുഷൻമാരായി കാണുന്ന നേതാക്കള്‍ വോട്ടിനു വേണ്ടി കപട വേഷം അണിയുന്നു ; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന രാജ്യദ്രോഹമാണെന്ന് കുമ്മനം രാജശേഖരൻ

എളുപ്പം തേച്ചുമാച്ച്‌ കളയാന്‍ കഴിയുന്നതല്ല ഫേക്ക് ഐഡന്റിറ്റി. നമ്മുടെ സമ്പദ്ഘടനയ്ക്ക് എങ്ങനെയാണോ വില കുറഞ്ഞതും നിലവാരമില്ലാത്തതും ആരോഗ്യപ്രശ്നങ്ങള്‍ ഉഉണ്ടാക്കുന്നതുമായ ചൈനീസ് ഉല്പന്നങ്ങള്‍ ഭീഷണിയാവുന്നത് അതുപോലെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും രാജ്യത്തിന് ഭീഷണിയാവുന്നത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല അഞ്ചാംപത്തിപ്പണി. ഇവരുടെ ചരിത്രം മുഴുവന്‍ കുടുംബ ശത്രുവിനൊപ്പം കൂട്ടുകൂടുന്ന പഴയ തറവാടുകളിലെ മുടിയരായ മരുമക്കളെ ഓര്‍മ്മിപ്പിക്കുന്നതാണ്. വെറുതെയല്ല ഇക്കൂട്ടരെ ഇന്ത്യന്‍ ജനത കൈയാലപ്പുറത്ത് നിറുത്തിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു കടയില്‍ ചെന്ന് വിലപിടിപ്പുള്ള എന്തെങ്കിലും സാധനം വാങ്ങാന്‍പോകുന്ന ഏതൊരാളും ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഒറിജിനല്‍ തന്നെ അല്ലേ ചൈനീസ് ഒന്നും അല്ലല്ലോ എന്നാണ്. അത് ഒരു വെറും ചോദ്യമല്ല ഒരു ശരാശരി ഇന്ത്യക്കാരന് ചൈനയെക്കുറിച്ചുള്ള വിലയിരുത്തലാണ്.

ഈ അടുത്ത കാലത്ത് ചൈനീസ് കളിപ്പാട്ടങ്ങളും ഇലക്‌ട്രോണിക് ഉല്പന്നങ്ങളും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. കുട്ടികള്‍ക്ക് ചൈനീസ് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കരുതെന്ന് ചിലരെങ്കിലും മുന്നറിയിപ്പു നല്‍കുന്നതും കണ്ടിരുന്നു.

പറഞ്ഞു വന്നത് അതല്ല. കോടിയേരിയുടേയും സി. പി. എം നേതാക്കളുടേയും ചൈനീസ് പ്രേമത്തെക്കുറിച്ചു തന്നെയാണ്. മേല്പറഞ്ഞ സംഗതികള്‍ സി.പി.എമ്മിനും ബാധകം തന്നെ. ഒരു കമ്യൂണിസ്റ്റുകാരനേയും ശരാശരി ഇന്ത്യന്‍ പൗരന്‍ കാണുന്നത് ചൈനീസ് പ്രോഡക്ടിനെ കാണുന്നപോലെത്തന്നെയാണ്.

രു സംശയം എപ്പോഴും അവരുടെ നേരെയുണ്ട്. ഫേക്ക് ഐഡന്റിററി എളുപ്പം തേച്ചുമാച്ചുകളയാന്‍ കഴിയുന്നതല്ല. എങ്ങനെയാണോ വില കുറഞ്ഞതും നിലവാരമില്ലാത്തതും ആരോഗ്യപ്രശ്നങ്ങള്‍ ഉളവാക്കുന്നതുമായ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നമ്മുടെ സമ്ബദ്ഘടനയ്ക്കു ഭീഷണിയാവുന്നത് അതുപോലെ തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളും രാജ്യത്തിനു ഭീഷണിയാവുന്നത്.

അഞ്ചാംപത്തിപ്പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജന്മനാ ഇന്ത്യാവിരുദ്ധ പാര്‍ട്ടിയാണത്. കുടുംബ ശത്രുവിനൊപ്പം കൂട്ടുകൂടുന്ന പഴയ തറവാടുകളിലെ മുടിയന്‍മാരായ മരുമക്കളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇവരുടെ ചരിത്രം മുഴുവന്‍. വെറുതെയല്ല ഇന്ത്യന്‍ ജനത ഇക്കൂട്ടരെ കൈയാലപ്പുറത്ത് നിര്‍ത്തിയിരിക്കുന്നത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button