KeralaLatest NewsNews

ഇന്ധന വില വര്‍ധനവിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിന്റെ കാരണം സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പെട്രോള്‍ വില വര്‍ധന കുറയാന്‍ സംസ്ഥാന സര്‍ക്കാര്‍ ടാക്‌സ് പിന്‍വലിക്കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. അല്ലെങ്കില്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിതമായി കുതിച്ച് ഉയരുകയാണ്. ഇനിയും വില വര്‍ധിക്കും എന്നാണ് വിവരം. രാജ്യാന്തര കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവിന്റെ പേരിലാണ് എണ്ണ കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button