Latest NewsKeralaNews

ജിത്തു ജോബിന്റെ ക്രൂരമായ കൊലപാതകം വഴിത്തിരിവിലേക്ക് : കൊലപാതകത്തിന്റെ നിജസ്ഥിതി ഇങ്ങനെ:  ഭർത്താവിന്റെ മൊഴി നിർണ്ണായകമായി

കൊല്ലം : 14 കാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി പിതാവ്. ജിത്തുവിനെ കൊലപ്പെടുത്താന്‍ അമ്മ അയല്‍വക്കത്തെ വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങുന്നത് കണ്ടതായി അയല്‍പക്കക്കാരുടെ മൊഴിയും നിർണ്ണായകമായി. . ജയക്ക് മാനസിക രോഗമാണെന്ന് പിതാവ് ജോബ് പറഞ്ഞു. മരിച്ച ജിത്തു അമ്മയോട് ഇതിനെപ്പറ്റി വളരെ ക്രൂരമായി പറയാറുണ്ടായിരുന്നെന്നും നിങ്ങള്‍ക്ക് മാനസിക രോഗമാണന്ന് പറഞ്ഞ് ആക്ഷേപിക്കാറുണ്ടായിരുന്നെന്നും പിതാവിന്റെ വെളിപ്പെടുത്തല്‍.

ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലുള്ള അമ്മ ജയ മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കൃത്യം നടത്തിയത് വൈകിട്ട് ആറുമണിക്ക് ശേഷം. ശരീരം വീടിന് പുറകു വശത്തിട്ട് കത്തിച്ചു. കത്തിച്ചശേഷം അരമതിലിന് മുകളിലൂടെ വലിച്ചിഴച്ച്‌ കൊണ്ടു പോയി. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ്.

സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ കുട്ടിയുടെ അമ്മയ്ക്കൊപ്പം ഒരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ യുവാവിനു സംഭവത്തില്‍ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി വിട്ടയച്ചു.തിങ്കളാഴ്ച രാത്രി എട്ടോടെ കുണ്ടറ എംജിഡിഎച്ച്‌എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തു ജോബ് സ്കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പോയതായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല.

ഈ സമയം വീട്ടില്‍ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരനായ പിതാവ് ജോബ് ജോലിയ്ക്കു പോയിരുന്നു. ഏക സഹോദരി ടീന അമ്മയുടെ ബന്ധുവീട്ടിലായിരുന്നു. ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോള്‍ കടയില്‍ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോള്‍ പറഞ്ഞു. ഉടന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. ചൊവ്വ രാവിലെ 9.30നു ജോബ് ചാത്തന്നൂര്‍ പൊലീസില്‍ പരാതിയും നല്‍കി.

ശേഷം പൊലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ കൊട്ടിയം സിഐ അജയ്നാഥും സംഘവും വീണ്ടും വീട്ടിലെത്തി ജിത്തുവിന്റെ അന്ന ജയമോളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോള്‍ പറഞ്ഞത്.എന്നാല്‍ ജയയുടെ മൊഴിയിലുണ്ടായ വൈരുദ്ധ്യമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം കിടക്കുന്ന പറമ്പിനെക്കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button