പാലക്കാട് : സമൂഹമാധ്യമങ്ങള്‍ക്കു നുണപരിശോധനാ സംവിധാനം യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി. എല്ലാവര്ക്കും എഴുതാം എല്ലാവര്ക്കും അഭിപ്രായം പറയാം, സമൂഹമാധ്യമങ്ങള്‍ പുതിയ സമൂഹത്തിനു നല്കുന്ന വലിയൊരു സൗകര്യം അതാണ്. എന്നാല്‍ സോഷ്യല്‍ മീഡിയകളിലൂടെ കലാപമുണ്ടാക്കുന്ന സന്ദേശങ്ങള്‍വരെ പ്രചരിക്കാന്‍ പോലും ഉപയോഗിച്ചു തുടങ്ങി.
ഇത്തരം സന്ദേശങ്ങള്‍ക്ക് നുണപരിശോധന നടത്താനുള്ള സംവിധാനം പരിചയപ്പെടുത്തുകയാണ് പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍, സമൂഹമാധ്യമങ്ങള്‍,ബ്ലോഗ് ,ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവ എന്നിവയിലൂടെ വരുന്ന സന്ദേശങ്ങള്‍ എന്തുമാകട്ടെ അവയുടെ നിജസ്ഥിതി അറിയാന്‍ തരക എന്ന സംവിധാനമാണ് ഇവര്‍ തയാറാക്കിയത്.
കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഏബേല്‍ കുരുവിള സന്തോഷ്, അനുപ്രിയ (കോട്ടയം), ആല്‍ഫ്രഡ് സ്കറിയ, ജോയല്‍ ജോസ് (തൃശൂര്‍), ശ്രീകാന്ത് വിജയ് (പാലക്കാട്), അര്ജുന് എച്ച് കുമാര്‍ എന്നിവരാണ് തരക്കിനു പിന്നില്‍. കോ ഓര്‍ഡിനേറ്റര്‍മാരായ പ്രഫ.എം ബാലഗോപാല്‍, പ്രഫ. അനുരാഗ് മോഹന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments