തിരുവനന്തപുരം: ദീർഘനാളത്തെ സമരത്തിനൊടുവിൽ കെഎസ്ആര്‍ടിസി പെൻഷൻകാർക്ക് ഒരുമാസത്തേക്ക് ആശ്വാസം.സര്‍ക്കാര്‍ 60 കോടി ധനസഹായം അനുവദിച്ച സാഹചര്യത്തിലാണ് പെന്ഷന് വിതരണം ചെയ്യുന്നത്. ഒരുമാസത്തെ പെന്ഷന് ലഭിക്കുമെങ്കിലും പ്രശ്നത്തിന് പൂര്‍ണമായ പരിഹാരംകാണാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പെന്‍ഷന്‍കാരുടെ സംഘടനകള്‍.
പെന്ഷന് കുടിശിക അഞ്ച് മാസമായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍ക്കാറിനോട് ചൊവ്വാഴ്ച ധനസഹായം തേടിയിരുന്നു. ഇന്ന് രാവിലെ കെഎസ്ആര്‍ടിസിക്ക് ഫണ്ട് ലഭിക്കുമെന്നാണ് വിവരം. കെഎസ്ആര്‍ടിസിക്കുള്ള ബജറ്റ് വിഹിതവും പദ്ധതി വിഹിതവുമെല്ലാം തീര്‍ന്ന സാഹചര്യത്തില്‍ സാങ്കേതികത്വങ്ങള്‍ മറികടന്നാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ശേഷിക്കുന്ന നാല് മാസത്തെ പെന്‍ഷന്റെ കാര്യത്തില്‍ മാനേജ്മെന്റോ സര്‍ക്കാറോ ഒന്നും വ്യക്തമാക്കിയിട്ടില്ല.45 ദിവസമായി വിവിധ രീതിയില്‍ സമരരംഗത്തുള്ള ഇവര്‍ ഇൗമാസം 25ഒാടെ നിയമസഭ മാര്‍ച്ചടക്കം പ്രത്യക്ഷസമരത്തിനൊരുങ്ങുകയാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments