ദുബായ് : ഫൈസ ബ്യൂട്ടി ക്രീം ഉപയോഗിക്കരുതെന്ന് ദുബായ് മുന്സിപാലിറ്റിയുടെ മുന്നറിയിപ്പ്. മനുഷ്യ ശരീരത്തിനു ഹാനികരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഉത്‌പാദകരുടെ ഡാറ്റാബേസിൽ ഈ ഉത്പന്നം റജിസ്റ്റർ ചെയ്തിട്ടില്ലെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.
ക്രമാതീതമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മെർക്കുറി അടങ്ങിയിട്ടുള്ള ഹൈഡ്രോക്വിനോൺ ക്രീം അടങ്ങിയിട്ടുണ്ടെന്ന് ഹെൽത്ത് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ഇൻസ്റ്റഗ്രാം ഒരു പോസ്റ്റിലൂടെ പറഞ്ഞു.ഈ ഉത്‌പന്നം പരസ്യത്തോടെ മാര്‍ക്കറ്റില്‍ കാണുകയാണെങ്കിൽ 800900 എന്ന നമ്പറില്‍ അറിയിക്കണമെന്നും അറിയിപ്പുണ്ട്.
Post Your Comments