ന്യൂഡല്‍ഹി: വാഹനങ്ങളില്‍ ജിപിഎസ്, അലര്‍ട്ട് ബട്ടണ്‍ സംവിധാനങ്ങളൊരുക്കാന്‍ റോഡ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ഏപ്രില്‍ ഒന്നു മുതല്‍ ടാക്‌സികള്‍, സര്‍ക്കാര്‍, സ്വകാര്യ ബസുകളിലടക്കം ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതു യാത്രാ വാഹനങ്ങളായ ടാക്‌സികള്‍ ബസ്സുകള്‍ തുടങ്ങിയവയിലാണ് ഇത്തരത്തില്‍ ജിപിഎസ് സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം മുച്ചക്ര വാഹനങ്ങള്‍, ഇ-റിക്ഷ തുടങ്ങിയവയില്‍ ഈ സംവിധാനം നിര്‍ബന്ധമല്ല, അത്തരം വാഹനങ്ങള്‍ തുറന്ന രീതിയിലുള്ളതായതിനാല്‍ യാത്രക്കാര്‍ സുരക്ഷിതരായിരിക്കും എന്ന കാരണത്താലാണ് ഈ വാഹനങ്ങളെ ഒഴിവാക്കിയത്. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരത്തിലുള്ള ഒരു സുരക്ഷ സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
വാഹനങ്ങള്‍ ട്രാക്ക് ചെയ്യാനും യാത്രക്കാര്‍ ആരെങ്കിലും അലര്‍ട്ട് ബട്ടണ്‍ അമര്‍ത്തുന്ന പക്ഷം ഗതാഗത വകുപ്പിനും ഒപ്പം പൊലീസിനും അലര്‍ട്ട് എത്തും അത് പൊലീസിനു പെട്ടെന്നു തന്നെ വേണ്ടതു ചെയ്യാനായി സഹായിക്കും. ഇത് പൂര്‍ണമായും ഒരു സുരക്ഷ ആകില്ലെങ്കിലും കൂടുതല്‍ നല്ല ആശയങ്ങള്‍ ഇനി ഉണ്ടാകും.
Post Your Comments