ജയ്പൂര്‍: തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ ധോല്‍പുരയ്ക്കടുത്ത് ബാണ്ഡിയില്‍ നിന്നും കരോളയിലേക്ക് വരുകയായിരുന്ന ബസ്സപകടത്തിനു മുന്നില്‍ നിന്ന് അവരെ രക്ഷിക്കാതെ സെല്‍ഫിയെടുത്ത യുവാവിനെ നാട്ടുകാര്‍ തല്ലി ഓടിച്ചുവിട്ടു. 40 പേരെ മാത്രം കയറ്റുവാന്‍ അനുമതി ഉണ്ടായിരുന്ന ബസ്സില്‍ 60 പേരിലധികം യാത്രക്കാരെ കയറ്റി 90 കിലോമിറ്ററിന് മുകളില്‍ സ്പീഡില്‍ ഒരു കുന്നിന്‍ ചെരുവ് ഇറങ്ങുന്നതിനിടെ ബസ്സിന്റെ നിയന്തണം വിട്ട്‌പോയതാണ് അപകടത്തിന് കാരണം.
Read more: ബാത്റൂമില്‍ കുളിച്ചുകൊണ്ടിരുന്നപ്പോഴാണ് അത് അനുഭവപ്പെട്ടത്: ആ സമയത്തും സെല്‍ഫി ഭ്രമവുമായി ദമ്പതികള്‍; ഇവരാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരങ്ങള്‍
ബസ്സിലുണ്ടായിരുന്ന യാത്രക്കാരനാണ് ഇത്തരം വിവരങ്ങള്‍ പറഞ്ഞത്. സംഭവത്തില്‍ മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ 20 പേരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിന്റെ ചവിട്ടു പടിയില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരാണ് മരിച്ചത്.
ബസ് മറിഞ്ഞയുടന്‍ ചിലര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പരിക്കേറ്റ് കാലും കൈയ്യും ബസ്സിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നവരുടെ അടുത്ത് നിന്നായിരുന്നു ഇവര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ ആട്ടിയോടിച്ചു.
Post Your Comments