ന്യൂഡല്‍ഹി: സംസ്കൃതം പഠിച്ചാല്‍ ഓര്‍മ്മശക്തി വര്‍ധിക്കുമെന്ന് ഗവേഷകര്‍. ബുദ്ധിക്ക് ഉണര്‍ച്ചയുണ്ടാകുമെന്നും ഇവർ അവകാശപ്പെടുന്നു. സയന്റിഫിക് അമേരിക്കന്‍ ജേര്‍ണലില്‍ ന്യൂറോശാസ്ത്രജ്ഞനായ ജയിംസ് ഹാര്‍ട്സെല്‍ ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചു. തന്റെ വാദങ്ങള്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ജെയിംസ് അവതരിപ്പിക്കുന്നത്. സംസ്കൃതം എഴുതുകയും വായിക്കുകയും ചെയ്താല്‍ ചിന്താശക്തി വര്‍ധിക്കുമെന്നും ബുദ്ധിവികാസമുണ്ടാകുമെന്നും ഹാര്‍ട്സെല്‍ പറയുന്നു. അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് സംസ്കൃതം പഠിച്ചയാളാണ്.
read also: മദ്യപാനം ഓര്‍മശക്തി കൂട്ടുമെന്ന് റിപ്പോര്‍ട്ട്
ഹാര്‍ട്സല്‍ ഗവേഷണം നത്തിയത് ഇറ്റലിയിലെ ട്രേന്റോ സര്‍വ്വകലാശാലയിലെ തന്റെ സഹപ്രവര്‍ത്തകരും ഹരിയാനയിലെ നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്ററിലെ ഡോ. തന്മയ് നാഥ്, ഡോ.നന്ദിനി ചാറ്റര്‍ജി എന്നിവരുമായും ചേര്‍ന്നാണ്. സംസ്കൃതം ശരിയായി ചിന്തിക്കാന്‍ സഹായിക്കുമെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്ന് ഹാര്‍ട്സല്‍ പറയുന്നത്. മാത്രമല്ല സംസ്കൃതത്തില്‍ ചിന്തിക്കുകയും പറയുകയും ചെയ്തശേഷം ഇംഗ്ലീഷിലേക്കെത്തുമ്പോള്‍ കൂടുതല്‍ ഊര്‍ജം അനുഭവപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
read also: ഓര്‍മ്മശക്തി നിലനിര്‍ത്താൻ ഇവ
ഗവേഷണങ്ങളില്‍ ശാസ്ത്രീയമായി യജുര്‍വേദം പഠിച്ച പണ്ഡിറ്റുമാരെയാണ് പങ്കെടുപ്പിച്ചത്. ആകെയുള്ള 42 പേരില്‍ 21 പേര്‍ ഇങ്ങനെയുള്ളവരായിരുന്നു. രണ്ട് കൂട്ടരുടെയും ഓര്‍മ്മശക്തി, ബുദ്ധിനിലവാരം തുടങ്ങിയവയൊക്കെ വിലയിരുത്തിയും താരതമ്യം ചെയ്തുമാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments