KeralaLatest NewsNews

ആർ എസ് എസ് പ്രചാരക് സിപി എമ്മിലേക്ക്

കണ്ണൂര്‍ : ആര്‍എസ്‌എസ് മുന്‍ പ്രചാരക് സി വി സുബഹ് സിപിഐ എമ്മിലേക്ക്. കണ്ണൂര്‍ പ്രസ് ക്ളബില്‍ ബുധനാഴ്ച്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താൻ സിപിഎമ്മിൽ ചേർന്നതായി വെളിപ്പെടുത്തിയത്. യാതൊരു ജനാധിപത്യവുമില്ലാത്ത സംഘടനയാണ് ആര്‍എസ്‌എസ് എന്നാണ് തന്റെ അനുഭവം. അഭിപ്രായം പറയുന്നവരെ അധിക്ഷേപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്.

അതിനാല്‍ പതിനഞ്ചുവര്‍ഷക്കാലമായുള്ള പതിനഞ്ചുവര്‍ഷക്കാലമായുള്ള സംഘപരിവാര്‍ ബന്ധം താന്‍ ഉപേക്ഷിക്കുകയാണെന്നും സുബഹ് പറഞ്ഞു. ചെറുവാഞ്ചേരിയില്‍ വിസ്താരക് ആയി ആര്‍എസ്‌എസിന്റെ പൂര്‍ണസമയപ്രവര്‍ത്തനം ആരംഭിച്ച സ്വയംസേവകനാണ് സുബഹ്. തലശേരി നഗര്‍ കാര്യാലയത്തില്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് കൊല്ലം ജില്ലയിലെ കൊല്ലം, പുത്തൂര്‍ സംഘ താലൂക്ക് പ്രചാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം കാര്യാലയ പ്രമുഖുമായിരുന്നു. ആര്‍എസ്‌എസ് തലശേരി താലൂക്ക് ബൌദ്ധിക്പ്രമുഖ്, ബാലഗോകുലം കണ്ണൂര്‍ ജില്ല സംഘടനാസെക്രട്ടറി, ഹിന്ദുഐക്യവേദി തലശേരി താലൂക്ക് ജനറല്‍സെക്രട്ടറി, സേവാഭാരതിയുടെ സേവന വാര്‍ത്ത വടക്കന്‍ കേരളം സംയോജകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജന്മഭൂമിയില്‍ സബ്‌എഡിറ്ററായും ജോലി നോക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button