ചെന്നൈ: റിപ്പബ്ലിക് ടിവിയുടെ ഐഡി മൈക്ക് മാറ്റണമെന്ന ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ചാനലുകള്‍ അദ്ദേഹത്തിന്റെ പത്രസമ്മേളനം ബഹിഷ്കരിച്ചു. ക്വായിദ് -ഇ -മില്ലത്ത് ഇന്റര്‍നാഷണല്‍ അക്കാഡമി ഓഫ് മീഡിയയില്‍ വിദ്യാര്‍ഥികളും വിദ്യാഭ്യാസ വിചക്ഷണരും സാമൂഹികപ്രവര്‍ത്തകരുമായി സംവദിക്കുന്ന പരിപാടിക്കു ശേഷമായിരുന്നു അദ്ദേഹം മാധ്യമ്രപവര്‍ത്തകരെ കാണാന്‍ നിശ്ചയിച്ചത്.
എന്നാൽ റിപ്പബ്ലിക് ടീവിയുടെ മൈക്ക് കണ്ട മേവാനി പ്രകോപിതനാകുകയായിരുന്നു. റിപ്പബ്ലിക് ടി വി യുടെ മൈക്ക് മാറ്റണമെന്ന് പറഞ്ഞ മേവാനിയോട് മറ്റ് മാധ്യമങ്ങളും കയർത്തു.ഏതു മൈക്കു വയ്ക്കണമെന്ന് താങ്കള്‍ക്കു തീരുമാനിക്കാനാകില്ലെന്നു പറഞ്ഞ്, ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു മറ്റു ചാനലുകളും പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
Post Your Comments