ന്യൂഡല്‍ഹി: ഹൈക്ക് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഡാറ്റയില്ലാതെ തന്നെ മേസേജ് ഹൈക്ക് പുറത്തിറക്കിയിരിക്കുന്നത് അയയ്ക്കാന്‍ കഴിയുന്ന ‘ടോട്ടല്‍’ എന്ന ആപ്ലിക്കേഷനാണ്.
ദിവസേന ഇന്ത്യയിലെ 400 മില്ല്യണ്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ 200 മില്ല്യണ്‍ ആളുകള്‍ ഓണ്‍ലൈനില്‍ വരാറുണ്ട്. ടോട്ടല്‍ ആപ്ലിക്കേഷന്റെ ലക്ഷ്യം ഇത് അവസാനിപ്പിക്കുകയാണെന്ന് ഹൈക്ക് സിഇഒ കവിന് മിത്തല്‍ പറഞ്ഞു.
read also: പണമയക്കാനുള്ള ഗൂഗിള്‍ ആപ്പ് 18ന്
ചാറ്റിങിന് പുറമെ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനവും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷനില്‍ ഒരുക്കിയിട്ടുണ്ട്. കാര്‍ബണ്‍, ഇന്റക്സ് എന്നീ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളാണ് ടോട്ടല്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള മൊബൈല്‍ ഫോണുകള്‍ വികസിപ്പിക്കുന്നത്. മാര്‍ച്ച് മാസം ഏകദേശം 2000 രൂപ വില വരുന്ന ഫോണുകള്‍ വിപണിയില്‍ എത്തുമെന്നും മിത്തല്‍ അറിയിച്ചു.
ആപ്പിന്റെ സൈസ് ഒരു എംബി മാത്രമായിരിക്കും. എന്നാല്‍, ഇതുവഴി ടെസ്റ്റുകള്‍ക്ക് പുറമെ ഫോട്ടോയും അയയ്ക്കാനും സ്വീകരിക്കാനും, തത്സമയ ക്രിക്കറ്റ് സ്കോര്‍, റെയില്‍വെ വിവരങ്ങള്‍ അറിയാനും കഴിയും. മാത്രമല്ല മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വിവിധ സേവനങ്ങള്‍ നേരിട്ട് ഉപയോഗിക്കാന്‍ ഈ ആപ്പില്‍ കഴിയും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments