ന്യൂഡല്‍ഹി: പണമയക്കാനുള്ള ഗൂഗിളിന്റെ ആപ്പ് ഈമാസം 18ന് പുറത്തിറക്കും. ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കായുള്ള ആപ്പാണ് ലോക ഐടി ഭീമന്‍ അവതരിപ്പിക്കുന്നത്. യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) ആപ്ലിക്കേഷനായ ‘ഗൂഗിള്‍ ടെസ്’ എന്ന ആപ്പാണ് ഇനി പണമിടപടുക്കള്‍ക്കുള്ള പുതിയ മാര്‍ഗം. ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് ആപ്പ് പുറത്തിറക്കുന്നത്.
സ്മാര്‍ട്‌ഫോണ്‍ വഴിയുള്ള പണമിടപാടുകള്‍ക്കായുള്ള യുപിഐ പേമെന്റ് സംവിധാനം വാട്‌സ്ആപ്പ് ഈ വര്‍ഷം അവസാനം അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളും യുപിഐ ആപ്പ് സേവനവുമായി ഇന്ത്യയിലെത്തുന്നത്. സ്മാര്‍ട്‌ഫോണുകള്‍ വഴി പണമിടപാടുകള്‍ സാധ്യമാക്കുന്നതിന് നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ച സംവിധാനമാണ് യുപിഐ. നിലവില്‍ മെസെജിങ് ആപ്പുകളായ ഹൈക്ക് മെസഞ്ചറിലും വീചാറ്റിലും യുപിഐ പേമെന്റ് സൗകര്യം ലഭ്യമാണ്. പേടിഎം, മൊബിക്വിക്, പോലുള്ള പേമെന്റ് ഓപ്ഷനുകളും ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷനില്‍ ഉണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments