ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്നിരിക്കുകയാണ് ആരാധകൻ. ഒരു അജ്ഞാത ആരാധകന് വഴിപാട് നേര്‍ന്നത് ഇടുക്കി ജില്ലയിലെ തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ്.
10 രൂപയുടെ എണ്ണയാണ് വഴിപാടായി നേര്‍ന്നിരിക്കുന്നത്. വഴിപാട് നേര്‍ന്നിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ ഡേവിഡ് ജയിംസ്, പ്രതിരോധ താരം റിനോ ആന്റോ, ടീമില്‍ പുതുതായി എത്തിയ കെസിറോണ്‍ കിസീറ്റോ, സൂപ്പര്‍ താരം സി.കെ.വിനീത്, ഗോള്‍കീപ്പര്‍ സുഭാഷിഷ് റോയ് എന്നിവരുടെ പേരിലാണ്. എന്നാല്‍, 20 രൂപയുടെ വഴിപാടാണ് ഡ്യൂഡിന് അഞ്ജാത ആരാധകന് നേര്‍ന്നിരിക്കുന്നത്.
മുംബൈയുമായുള്ള ജയത്തോടെ 10 മല്‍സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാംസ്ഥാനത്തേക്ക് എത്തി. ബുധനാഴ്ച ജംഷെഡ്പൂര്‍ എഫ്സിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments