
കൊച്ചി: കേരളിയരുടെ ഭക്ഷണത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കപ്പ. ചീനിയെന്നും മരച്ചീനിയെന്നും വിളിപ്പേരുള്ള കപ്പ എല്ലാവരുടെ പ്രധാന ഭക്ഷണമാണ്. കപ്പയും മീന്‍ കറിയുമൊക്കെത്തന്നെ മലായാളികളുടെ ഭക്ഷണത്തെ വേറെ ഒരു ലെവലിലേക്ക് എത്തിക്കുന്ന ഒന്നാണ്. എന്നാല്‍ കപ്പ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു ദു:ഖവാര്‍ത്ത.
നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്ന കപ്പയില്‍ സൈനൈഡിന്റെ അംശമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
കയ്പ്പില്ലാത്ത കപ്പയില്‍ ഉള്ളതിനെക്കാള്‍ 50 മടങ്ങുവരെ സയനൈഡ് കട്ടന്‍ കപ്പയില്‍ ഉണ്ടാവും എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കയ്പ്പുള്ള കപ്പയ്ക്ക് കീടബാധ കുറവായിരിക്കും. ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്ന താരതമ്യേന കയ്പ്പുകുറഞ്ഞ ഇനങ്ങള്‍ വേവിക്കുമ്പോള്‍ അതിലെ സയനൈഡ് വെള്ളത്തില്‍ കൂടി നഷ്ടപ്പെടുന്നു.
വ്യാവസായിക ആവശ്യത്തിനു കട്ടന്‍കപ്പ ഉപയോഗിക്കുന്ന ഫാക്ടറികളില്‍നിന്നു പുറത്തുവരുന്ന സയനൈഡ് അടങ്ങിയ മാലിന്യങ്ങള്‍ പലപ്പോഴും പരിസ്ഥിതിക്കു ദോഷമാവുന്ന അളവിലാണ്. കപ്പയില തിന്നുന്ന കന്നുകാലികള്‍ ചിലപ്പോള്‍ ചത്തുപോവുന്നതും അവയിലെ സയനൈഡ് മൂലമാണ്.ഇനങ്ങള്‍ മാറുന്നതിനനുസരിച്ചു മരച്ചീനിയുടെ രുചിയില്‍ വലിയവ്യത്യാസം ചിലപ്പോ ആരും അങ്ങനെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ചില ഇനങ്ങള്‍ നല്ല രുചിയുള്ളപ്പോള്‍ മറ്റു ചിലതിനു കയ്പ് ഉണ്ടാവും. കയ്ക്കുന്ന കപ്പ കട്ടന്‍കപ്പ എന്നാണ് പലയിടത്തും അറിയപ്പെടുന്നത്. മരച്ചീനിയില്‍ സയനൈഡ് വിഷം അടങ്ങിയിട്ടുണ്ട്.
Post Your Comments