Latest NewsIndiaNews

കുരുക്ഷേത്ര കൂട്ട ബലാത്സംഗത്തിലെ മുഖ്യപ്രതിയെന്ന് പൊലിസ് സംശയിച്ച പ്ലസ്ടുക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍

കുരുക്ഷേത്ര: കുരുക്ഷേത്ര കൂട്ട ബലാത്സംഗത്തിലെ മുഖ്യപ്രതിയെന്ന് പൊലിസ് സംശയിച്ച പ്ലസ്ടുക്കാരനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കിര്‍മാച്ച ഗ്രാമത്തിലെ കനാലിന് സമീപത്തു നിന്നാണ് പൂര്‍ണ നഗ്‌നനായ നിലയിലുള്ള പതിനെട്ടുകാരന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായും പോസ്റ്റുമോര്‍ട്ടത്തിനയച്ചതായും പൊലിസ് പറഞ്ഞു.

ജനനേന്ദ്രിയവും ആന്തരികാവയവങ്ങളും തകര്‍ന്ന നിലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുരുക്ഷേത്ര കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെടുത്തത്. പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ പ്ലസ്ടു വിദ്യാര്‍ഥിയേയും കാണാതായതാണ് പൊലിസ് ഇയാളെ പ്രതിയെന്ന് സംശയിക്കാന്‍ കാരണം. ഇവര്‍ രണ്ടുപേരും ഒരുമിച്ചാണ് കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലിസ്. ദുരഭിമാനക്കൊലയാവാനുള്ള സാധ്യതയും പൊലിസ് തള്ളിക്കളയുന്നില്ല.

Read Also: സ്വകാര്യ ഭാഗങ്ങള്‍ വെട്ടിമാറ്റി, ആന്തരികാവയങ്ങള്‍ തകര്‍ത്ത് അതിക്രൂരമായ കൂട്ടബലാത്സംഗം ; വസ്ത്രങ്ങള്‍ ഇല്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം

shortlink

Related Articles

Post Your Comments

Related Articles


Back to top button