Latest NewsNewsIndia

അവശേഷിക്കുന്ന ആനകളെയും ഡൽഹി പുറത്താക്കുന്നു

ആനകളെ പുറത്തേക്കയയ്ക്കാനുള്ള ഉത്തരവ് പുനപരിശോധിക്കില്ലെന്ന കോടതി വ്യക്തമാക്കിയതോടെ ശേഷിക്കുന്ന ഏഴ് ആനകളെ കൂടി ഇവിടെ നിന്നു പുറത്തേക്കയയ്ക്കാൻ തയ്യാറെടുത്ത് ഡൽഹി. ഡൽഹിയിലെ മലിനീകരണമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം. വായുമലിനീകരണവും ശബ്ദമലിനീകരണവും ആനകളുടെ ആരോഗ്യത്തിൽ വലിയ മാറ്റം ഉണ്ടാക്കിയിരുന്നുവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.

Read Also: സൈനികര്‍ക്കായി 3600 കിലോമീറ്റര്‍ നടന്ന് അയ്യപ്പ ദര്‍ശനം നടത്തി അനന്തപത്മനാഭന്‍

യുമാനതീരത്താണ് ശേഷിക്കുന്ന മൂന്ന് കൊമ്പനാനകളെയും നാല് പിടിയാനകളെയും താമസിപ്പിച്ചിരിക്കുന്നത്. നാലു പേരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഏഴ് ആനകള്‍ .ആനകളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനാണു തീരുമാനം. ഉത്തര്‍പ്രദേശിലെയോ ഉത്തരാഖണ്ഡിലേയോ ഏതെങ്കിലും വന്യജീവി പാര്‍ക്കിലേക്ക് ഇവയെ മാറ്റാനാണ് തീരുമാനം.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button