കൊല്ലം: തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ 765 ദിവസമായി അനിയന്റെ കൊലയാളികള്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഒരി അന്ധന്‍ നടത്തുന്ന സമരത്തെ പലരും കണ്ടില്ലെന്ന് നടിക്കുകയാണ്. കൊല്ലത്തെ ശാസ്താംകോട്ട ശുദ്ധജല തടാകത്തെ സംരക്ഷിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തണമെന്നാവശ്യപ്പെട്ടാണ് കളക്ട്രേറ്റിനു മുന്നില്‍ അന്ധനായ സദാശിവന്‍ എന്നയാള്‍ ഒറ്റയാള്‍ സമരം നടത്തുന്നത്.
ശാസ്താംകോട്ട സദാശിവന് കാഴ്ചശക്തി നഷ്ടപെട്ടിട്ട് 10 വര്‍ഷത്തോളമായി കാഴ്ചയുള്ളപ്പോഴും തടാക സംരക്ഷണത്തിന് ഡൈനാമിക് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പോരാട്ടം ആരംഭിച്ചിരുന്ന സദാശിവന്‍ കണ്ണുണ്ടായിട്ടും ഒന്നും കാണാത്തു പോലെ നടിക്കുന്നവര്‍ക്ക് ഒരു വെല്ലുവിളിയാണ്. വെള്ളകരത്തിന്റെ 25 % തടാക സംരക്ഷണത്തിനായി മാറ്റി വക്കണമെന്നാണ് ശാസ്താംകോട്ട സദാശിവന്റെ അപേക്ഷ.
തന്നെ ആരും ശ്രദ്ധിക്കില്ല എന്ന് നന്നായറിയാവുന്ന സദാശിവന്‍ തന്റെ ആവശ്യങ്ങള്‍ പറയുന്ന പ്ലക്കാടും പിടിച്ചാണ് കൊല്ലം കളക്ട്രേറ്റിനു മുന്നില്‍ ഒറ്റയാള്‍ നില്‍പ്പു സമരത്തിനെത്തിയത്. എക്കല്‍ നീക്കെ ചെയ്തും മണ്ണൊലിപ്പ് തടയാന്‍ ഫല വൃക്ഷങ്ങള്‍ നട്ടും നാളത്തെ തലമുറയ്ക്കായി ശുദ്ധജല സമ്പത്ത് കരുതണമെന്ന ന്യായമായ അപേക്ഷയാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നില്‍ ശാസ്താംകോട്ട സദാശിവന്‍ സമര്‍പ്പിക്കുന്നത്. ഇനിയെങ്കിലും അത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുമെന്ന വിശ്വാസമാണ് സദാശിവന്
Post Your Comments