തിരുവനന്തപുരം: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. സര്‍ക്കാര്‍ ഒരു പ്രത്യേക മതവിഭാഗത്തിന് സബ്സിഡി നല്‍കുന്നത് മതേതരത്വത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
read also: ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ എം.എം. ഹസന്
മത – രാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ജനതയും സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം മതവിഭാഗങ്ങളില്‍പെടുന്ന വലിയൊരുവിഭാഗം ഇപ്പോഴും വേണ്ടത്ര വിദ്യാഭ്യാസം കിട്ടാതെയിരിക്കുകയാണ്. ഈ പണം ഇവരുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിന് ചെലവഴിക്കാനുള്ള സര്‍ക്കാര്‍ തീരൂമാനം നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments