മൗണ്ട് മൗഗണി: അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ദുര്‍ബലരായ പാപ്പുവ ന്യുഗിനിയയ്ക്കെതിരെയയിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പാപ്പുവ ന്യൂഗിനിയയെ 65 റണ്‍സിനാണ് ഇന്ത്യ പുറത്താക്കിയത്. മറുപടി ബാറ്റംഗില്‍ എട്ട് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ ലക്ഷ്യം മറികടന്നു.
15 റണ്‍ നേടിയ ഒല് സമ്മാണ് പപ്പുവ ന്യൂഗിനിയയുടെ ടോപ്പ് സ്കോറര്‍. അഞ്ച് വിക്കറ്റ് നേടിയ എഎസ് റോയ്യാണ് പപ്പുവ ന്യൂഗിനിയയുടെ നട്ടെല്ലൊടിച്ചത്. ശിവം മവി രണ്ട് വിക്കറ്റും നഗര്‍കോട്ടിയും അര്‍ഷദീപ് സിംഗും ഓരോ വിക്കറ്റും നേടി. ഒരു റണ്‍ പോലും നേടാനാകാതെ അഞ്ച് ബാറ്റ്സ്മാന്മാരാണ് പവലിയനില്‍ മടങ്ങിയെത്തിയത്.
മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ നായകന് പൃഥ്വി ഷാ അര്‍ദ്ധ സെഞ്ചുറി നേടി. 39 പന്തില്‍ നിന്ന് 57 റണ്‍സാണ് പൃഥ്വി നേടിയത്. മഞ്ചോത് കല്ട ഒമ്പത് റണ്‍സും നേടി. ആദ്യ മത്സരത്തില്‍ ശക്തരായ ഓസ്ട്രേലിയയെ 100 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
Post Your Comments