പെറിസ്: കാലിഫോർണിയയിൽ പതിമൂന്ന് മക്കളെ വർഷങ്ങളോളം ചങ്ങലയ്ക്കിട്ടും പട്ടിണിക്കിട്ടും ക്രൂരമായി പീഡിപ്പിച്ച മാതാപിതാക്കൾ വിസ് അലൻ (57), ലൂയിസ് അന്ന (49) എന്നിവരെ പെറിസ് പോലീസ് അറസ്റ്റു ചെയ്തു. ജനുവരി 14ന് കുട്ടികളെ ചങ്ങലയ്ക്കിട്ടിരിക്കുന്നു എന്നു പറയപ്പെടുന്ന വീട്ടിൽ നിന്നും രക്ഷപെട്ട ഒരു കുട്ടി ഫോണിലൂടെ പോലീസിനു നൽകിയ വിവരത്തെ തുടർന്നാണ് ഈ ഞെട്ടിക്കുന്ന വിവരം പുറം ലോകം അറിഞ്ഞത്.
രണ്ടു മുതൽ 29 വയസു വരെയുള്ളവരെയാണ് ചങ്ങലയ്ക്കിട്ടിരുന്നത്. കുട്ടികൾ പോഷകാഹാരക്കുവ് മൂലം പട്ടിണി കോലങ്ങളായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സ്ഥലത്ത് കുട്ടികളെ കട്ടിലിനോട് ചേർത്ത് ചങ്ങലയ്ക്കിട്ടതുമായ നിലയിലാണ് കണ്ടെത്തിയതെന്നും ഇവരെ പ്രാഥമിക ശുശ്രൂഷകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പോലീസ് പറഞ്ഞു.
Read also ; ആലപ്പുഴയില്‍ പതിനാറുകാരിയെ കാഴ്ചവെച്ച കേസ് ; മാരാരിക്കുളം എസ്.ഐ അറസ്റ്റില്‍
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments