ഷാര്‍ജ•ഷാർജയുടെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന വൻകിട പദ്ധതികളുമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ്ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്). ഷാർജ എക്സ്പോ സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഷാർജ ഭരണാധികാരിഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുതിയ പദ്ധതികൾ അനാവരണം ചെയ്തത്.അബുദാബിയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഈഗിൾ ഹിൽസുമായി ചേർന്നാണ് , ”ഈഗിൾ ഹിൽസ് ഷാർജഡെവലപ്മെന്റ്” എന്ന പുതിയ വികസന കൂട്ടായ്മ.
ശുറൂഖ് ചെയർപേഴ്സൺ ഷെയ്‌ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, ശുറൂഖ് സി.ഇ.ഒ മർവാൻ ജാസിം അൽ സർക്കാൽ,ഈഗിൾ ഹിൽസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ, ഉന്നത ഉദ്യോഗസ്ഥർ, മലയാളികളടക്കമുള്ള വ്യവസായ പ്രമുഖർഎന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
മറിയം ഐലൻഡ്, കൽബ വാട്ടർ ഫ്രന്റ്, പാലസ് അൽ ഖാൻ എന്നിങ്ങനെ ഷാർജയുടെ നിക്ഷേപ സാദ്ധ്യതകൾവർധിപ്പിക്കുന്ന മൂന്നു പുതിയ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ലോകോത്തരഷോപ്പിംഗ്-താമസ സൗകര്യങ്ങൾ ഒരുക്കുകയും ലക്‌ഷ്യം വെക്കുന്ന പദ്ധതികൾക്ക് മുന്നൂറു കോടി ദിർഹംസ് ചിലവ്പ്രതീക്ഷിക്കുന്നു.
ഷാർജയിലുള്ളവരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്താനും എമിറേറ്റിന്റെ സമഗ്രവികസനവും പുതിയ കൂട്ടായ്മയിലൂടെസാധിക്കുമെന്ന് ഷെയ്‌ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.
“ഷെയ്ഖ് സുൽത്താന്റെ നേതൃത്വത്തിൽലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി വളരുകയാണ് ഷാർജ. ഈഗിൾ ഹിൽസ് ഷാർജ ഡെവലപ്മെന്റ്ഈ കുതിപ്പിന്റെ വേഗം കൂട്ടും. വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന്, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുംആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യുകയാണ് ശുറൂഖ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾഒരുക്കാനും കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്താനും ഇത് വഴി സാധ്യമാവും” – ഷെയ്‌ഖ ബുദൂർ പറഞ്ഞു..
പരമ്പരാഗത മൂല്യങ്ങൾ മുറുക്കെപ്പിടിച്ചു ഷാർജ നടത്തുന്ന വികസനക്കുതിപ്പിന്റെ ഭാഗമാവുന്നതിൽ അതിയായസന്തോഷമുണ്ടെന്ന് ഈഗിൾ ഹിൽസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ പറഞ്ഞു.
“ആഥിതേയത്തിന്റെയുംമൂല്യങ്ങളുടെയും പ്രതീകമാണ് ഷാർജ. ഇവിടെ ശുറൂഖുമായി ചേർന്ന് പുതിയ പദ്ധതികൾ ഒരുക്കുന്നതിൽ അഭിമാനമുണ്ട്.പുതിയ കൂട്ടായ്മയിലൂടെ മേഖലയിലെ നിക്ഷേപ സാദ്ധ്യതകൾ വര്ധിപ്പിക്കാനാവുമെന്നും മികച്ച സൗകര്യങ്ങൾഒരുക്കാനാവുമെന്നും ഉറപ്പുണ്ട്” – അദ്ദേഹം കൂട്ടിച്ചേർത്തു.
മറിയം ഐലൻഡ് ആണ് പുതിയ പദ്ധതികളിൽ ഏറ്റവും ചിലവേറിയത്. 2.5 ബില്യൺ ദിർഹംസ് ചിലവ് വരുന്ന പദ്ധതി അൽഖാൻ ലഗൂൺ- അൽ മംസാർ പ്രദേശത്താണ് ഒരുങ്ങുന്നത്.
1890 ആഡംബര വില്ലകൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ, നൂറുകണക്കിന് റസ്റ്ററന്റുകൾ, കോഫീ ഷോപ്പുകൾ, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങി നാലര ലക്ഷത്തിലേറെ ചതുരശ്ര മീറ്റർപ്രദേശത്തായി ലോകോത്തര സൗകര്യങ്ങളൊരുങ്ങും.
കൽബ ഇക്കോ ടൂറിസം പദ്ധതിയോടു ചേർന്നാണ് കൽബ വാട്ടർ ഫ്രന്റ് ഒരുങ്ങുന്നത്. പ്രകൃതി മനോഹരമായ പദ്ധതി 17000ചതുരശ്ര മീറ്ററിലാണ് ഒരുങ്ങുന്നത്. അന്തരാഷ്ട്ര ബ്രാൻഡുകളടക്കം 86 റീറ്റെയ്ൽ ഔട്ട് ലെറ്റുകൾ,റസ്റ്ററന്റുകൾ, വിനോദകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ഷോപ്പിംഗ് അനുഭവങ്ങളും വിനോദ സഞ്ചാര സാധ്യതകളും ഒരുക്കുന്ന കൽബവാട്ടർ ഫ്രന്റ് 2019 അവസാനത്തോടെ നിർമാണം പൂർത്തിയാവും എന്നാണ് കരുതപ്പെടുന്നത്. പാലസ് അൽ ഖാനാണ്മൂന്നാമത്തെ പദ്ധതി.
120 മില്യൺ ദിർഹംസ് ചിലവ് വരുന്ന പാലസ് അൽ ഖാൻ, പ്രദേശത്തെ ആദ്യത്തെ ലക്ഷുറി വാട്ടർ ഫ്രന്റ്റിസോർടാണ്. പുതിയ നിർമാണ മാതൃകകളിലൂടെ വേറിട്ട സഞ്ചാര – താമസ അനുഭവങ്ങളാവും പാലസ് അൽ ഖാൻപകരുക.
Post Your Comments