ന്യൂഡല്‍ഹി: മിശ്രവിവാഹിതരെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടപങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ബെഞ്ച് മിശ്രവിവാഹിതര്‍ പ്രായപൂര്‍ത്തിയായവരാണെങ്കില്‍ അവര്‍ക്ക് വിവാഹം കഴിക്കാന്‍ യാതൊരു തടസ്സവുമില്ലെന്നും, ഇവരെ വിളിച്ചു വരുത്താനോ, എതിര്‍ നടപടികള്‍ സ്വീകരിക്കാനോ ഖാപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നും വ്യക്തമാക്കി.
read also: ദളിത് മിശ്രവിവാഹിതര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന വ്യവസ്ഥകളില്‍ മാറ്റം
പഞ്ചായത്തുകള്‍ക്കോ, അവരുടെ രക്ഷിതാക്കള്‍ക്കോ പ്രായപൂര്‍ത്തിയായ യുവതീ യുവാക്കള്‍ക്ക് ഇഷ്ട പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനെ എതിര്‍ക്കാന്‍ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്ത് ദുരഭിമാനക്കൊലകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യതത്തില്‍ ഇത്തരം കേസുകള്‍ക്കെതിരെ എന്ത് നടപടി ആണ് സ്വീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉടന്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ വിഷയത്തില്‍ വ്യക്തത വരുത്തിയത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments