മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ട മോഷെ ഹോഡ്‌സ്ബര്‍ഗ് ഒമ്പത് വര്‍ഷങ്ങള്‍ക്കൊടുവിൽ ഇന്ത്യയിലെത്തി. മോഷെയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു സൗത്ത് മുംബൈയിലെ ചബാദ് ഹൗസില്‍ നടന്ന ഭീകരാക്രമണത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം മുംബൈ നരിമാന്‍ ഹൗസില്‍ നിന്ന് മോഷയേയും കൊണ്ട് ആയ സാന്ദ്ര സാമുവല്‍ രക്ഷപെടുകയായിരുന്നു.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട മോഷയ്ക്കുവേണ്ടി സാന്ദ്ര ജന്മനാട് ഉപേക്ഷിച്ച് ഇസ്രായേലിലേക്ക് പോയി. ഇസ്രായേലില്‍ മുത്തച്ഛനും മുത്തശ്ശിയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോള്‍ മോഷെയേയും കണ്ടു. ഇന്ത്യയിലേക്ക് ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യയുടെ അതിഥിയായി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനൊപ്പം പതിനൊന്നുകാരനായ മോഷെ ഇപ്പോൾ എത്തിയിരിക്കുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments