ഉത്തര്‍പ്രദേശ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. ജനുവരി 12ന് വൈകുന്നേരമാണ് സംഭവം നടക്കുന്നത്. വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന കുട്ടിയാണ് പീഡനത്തിനിരയായത്.
വീടിന്റെ മതില് ചാടിയെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നു കളയുമെന്ന് ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ജനുവരി 14നാണ് കുട്ടി പോലീസില്‍ പരാതി നല്‍കുന്നത്.
സഹോദരനോടൊപ്പം പരാതി കൊടുക്കാന്‍ പോയപ്പോള്‍ പ്രതിയും സംഘവുമെത്തി സഹോദരനെ മര്‍ദ്ദിച്ചു. കുട്ടിയുടെ സഹോദരന് ഇപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കൊലക്കുറ്റവും ലൈംഗികാതിക്രമവും ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പിടിയിലായതായി പോലീസ് അറിയിച്ചു.
Post Your Comments