Latest NewsIndiaNews

ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റം

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയാണ് സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

മുതിര്‍ന്ന ജഡ്ജിമാരുടെ പ്രസ്താവനയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പ്രതിഷേധം അറിയിച്ചു. ഇന്നലെ രാവിലെ ചായ സമയത്താണ് അരുണ്‍ മിശ്ര പ്രതികരിച്ചത്. ജഡ്ജിമാരുടെ പ്രസ്താവന ജൂനിയര്‍ ജഡ്ജിമാര്‍ കഴിവുകെട്ടവരെന്ന ധാരണ പരത്തി. ജസ്റ്റിസ് ചെലമേശ്വറിനോടാണ് അരുണ്‍ മിശ്ര ഇക്കാര്യം പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിക്കാതെ മൗനം പാലിച്ചു.

അതേസമയം സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. പ്രശ്നപരിഹാരം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടാണ് തന്റെ നിരീക്ഷണമെന്നും കെ.കെ.വേണുഗോപാല്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button