ജെന്നിഫർ എന്ന യുവതിയുടെ പ്രണയകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. കുട്ടിക്കാലത്ത് കളിയായി തോന്നിയ ഇഷ്ടം വളർന്നു വലുതായപ്പോൾ പറയണമെന്ന് കരുതിയെങ്കിലും ആ ദിവസം തന്നെ താൻ സ്നേഹിച്ചയാളെ മരണം കവർന്നുകൊണ്ടുപോകുന്നത് കണ്ടുനിൽക്കേണ്ടി വന്നവളാണ് ജെന്നിഫർ. പത്തുവയസ്സു പ്രായമുള്ളപ്പോൾ ട്രിച്ചിയിൽ വച്ചു നടന്ന ഒരു വിവാഹത്തിനിടെയാണ് ജെന്നിഫർ അവനെ ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് അവർ സുഹൃത്തുക്കളായി. പക്ഷേ വളർന്നതോടെ ഇരുവർക്കുമിടയിലുള്ള സൗഹൃദം പതിയെ നഷ്ടമാകുകയും ബന്ധം പൂർണമായും ഇല്ലാതാവുകയും ചെയ്തു. പിന്നീട് 2011 ലാണ് അവൻ ബംഗളൂരുവിൽ ഉണ്ടെന്ന് അറിയുന്നത്. തുടർന്ന് സമൂഹമാധ്യമം വഴിയുമെല്ലാം ജെന്നിഫർ അവനുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. ഒടുവിൽ കണ്ടെത്തുകയും ചെയ്‌തു. അപ്പോഴേക്കും ബൈക്ക് റൈഡിങ് ക്ലബിലെല്ലാം അംഗമായിക്കഴിഞ്ഞിരുന്നു അവൻ.
വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോഴൊക്കെ അവനായിരുന്നു മനസ്സിൽ. വീണ്ടും ഒരു വർഷത്തിനുശേഷമാണ് അവൻ ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതും സൗഹൃദത്തിലാകുന്നതും. അവനു തന്നോടു പ്രണയമുണ്ടെന്നു പലപ്പോഴും തോന്നിയിരുന്നു. ഒരുരാത്രി പതിനൊന്നരയ്ക്ക് അവൻ ജെന്നിഫറിനു മെസേജ് അയച്ചു. താൻ ഉണർന്നിരിക്കുകയാണോ എന്നതായിരുന്നു അത്. അതെ എന്നു മറുപടി അയച്ചെങ്കിലും നെറ്റ്‌വർക്ക് ഇല്ലാതിരുന്നതിനാൽ അത് സെൻഡ് ആയില്ല. പിറ്റേന്ന് രാവിലെ സഹോദരൻ തന്റെ അടുത്തേക്ക് ഓടിവന്നു. താൻ സ്നേഹിക്കുന്ന യുവാവ് അപകടത്തിൽ പെട്ടുവെന്നും തൽക്ഷണം മരിച്ചുവെന്നുമായിരുന്നു സഹോദരൻ പറഞ്ഞത്.
ആശുപത്രിയിലേക്കു പോകുന്ന വഴിയിലൊക്കെയും അത് അവനാകരുതേയെന്നായിരുന്നു പ്രാർഥന.പക്ഷെ അത് അവൻ തന്നെ ആയിരുന്നു. വീട്ടിലെത്തിയപ്പോൾ അവന്റെ അച്ഛന്‍ പറഞ്ഞ കാര്യം ഹൃദയം തകർക്കുന്നതായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം തന്നെക്കുറിച്ചു സംസാരിച്ചുവെന്നും തന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതെക്കുറിച്ച് ഒരു സുഹൃത്തിനോടു സംസാരിക്കാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്ന് താൻ സന്തുഷ്ടയായ വിവാഹജീവിതം നയിക്കുകയാണെന്നും ബ്രേക്കപ്പുകളോ മറ്റെന്തെങ്കിലും കാരണമോ ജീവിതം മടുത്തുവെന്നു തോന്നുന്നവർ ഒരിക്കലും തളരരുതെന്നും ജീവിതത്തെ കരുത്തോടെ നേരിടണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജെന്നിഫർ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments